ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 50
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്‌കൃതേ
തസ്മാദ് യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൗശലം
തസ്മാദ് യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൗശലം
ശുദ്ധമായ ബുദ്ധിയോടെ കര്‍മയോഗം അനുഷ്ഠിക്കുന്നവന്‍ കര്‍മങ്ങളുടെ ഗുണദോഷങ്ങളെ ഈ ജന്മത്തില്‍ത്തന്നെ അതിജീവിക്കുന്നു. അതിനാല്‍ യോഗിയാകാന്‍ പരിശ്രമിക്കുക. യോഗമെന്നത് കര്‍മത്തിലുള്ള കൗശലമാണ്.
അല്ലയോ അർജ്ജുനാ, മനസ്സിന്റെ സമചിത്തതയാണ് യോഗത്തിൻറെ കാതൽ. അതിൽ വിജ്ഞാനവും കർമ്മവും സഹജമായി ഒത്തു ചേർന്നിരിക്കുന്നു. ഫലേച്ഹയോടെയുള്ള കർമ്മങ്ങൾ നിഷ്കാമകർമ്മത്തെക്കാൾ വിലകുറഞ്ഞവയാണ്. എങ്കിലും അപ്രകാരമുള്ള കർമ്മം ചെയ്തെങ്കിൽ മാത്രമേ നിനക്ക് നിഷ്കാമകർമ്മത്തി ലേക്കുള്ള വഴി തുറന്നു കിട്ടുകയുള്ളൂ. എന്തുകൊണ്ടെന്നാൽ നിഷ്കാമകർമ്മം സ്വാർഥൊദ് ദേശ്യ രഹിതമായ എല്ലാ കര്മ്മങ്ങളുടെയും പരിസമാപ്തിയാണ്. അതുകൊണ്ട് നീ നിഷ്കാമകർമ്മത്തിൽ അഭയം തേടുക. കർമ്മഫലത്തിലുള്ള ആഗ്രഹം നിൻറെ ഹൃദയത്തിൽ നിന്ന് നിശേഷം ഒഴിവാക്കുക.നിഷ്ക്കാമകർമ്മം ചെയ്തവർ ഐഹികജീവിത ത്തിന്റെ മറുകര കടക്കുകയും പുണ്യപാപങ്ങളുടെ ബന്ധനത്തിനതീതരാകുകയും ചെയ്തിട്ടുണ്ട്.
ജോലിയിലുള്ള മിടുക്കിനായിരിക്കട്ടെ പരമപ്രാധാന്യം. കര്‍മകുശലന്‍ മറ്റെല്ലാം മറന്ന് തന്റെ കര്‍മത്തില്‍ പൂര്‍ണമായി ലയിക്കുന്നു. അതുതന്നെയാണ് പരമമായ യോഗം.
(തുടരും.....)
No comments:
Post a Comment