Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 41

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 41

വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോവ്യവസായിന‍ാം

സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.

ഒരു വിളക്കിന്റെ ചെറിയ തീനാളം വലിയ ഒരു പ്രദേശത്തിന് മുഴുവൻ വെളിച്ചം നല്കുന്നതുപോലെയാണ് വിജ്ഞാന സമ്പന്നമായ ഒരു മനസ്സ് . അതെത്ര ചെറുതാണെങ്കിലും അതിനെ ഒരിക്കലും തരാം താഴ്ത്തി കാണരുത്. വിവേക ശാലികൾ ഇതു ലഭിക്കുന്നതിനുവേണ്ടി വളരെ ആഗ്രഹിക്കാറുണ്ടെങ്കിലും അപൂർവമായേ ഇത് ഒരാൾക്ക്‌ ലഭിക്കാറുള്ളൂ. സ്പർശമണി മറ്റു സാധാരണ രത്നങ്ങളെപ്പോലെ ലഭിക്കുന്നതല്ല. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ അമൃതിന്റെ ഒരു തുള്ളിയെങ്കിലും കിട്ടുകയുള്ളൂ. അതുപോലെ ധാർമ്മിക ബുദ്ധി കൈ വരിക്കുക എന്നത് വളരെ ദുഷ്കരമാണ്. സമീക്ഷണത്തിൽ കൂടി രൂപം പ്രാപിക്കുന്ന നിശ്ചയ ബുദ്ധി ഒന്ന് മാത്രമേ ഈശ്വര സാക്ഷാൽ ക്കാരമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ.

അല്ലാത്തതൊക്കെ പ്രതിലോമാപരവും ചഞ്ചലസ്വഭാവും ഉള്ളതാണ് . അവിവേകികൾ അങ്ങനെയുള്ളതിൽ അമോദിതരാകുന്നു. അവർ സ്വർഗ്ഗീയവും ലൗകികവുമയ സുഖങ്ങളും നരകയാതനകളും അനുഭവിക്കാൻ ഇടയാകുമെങ്കിലും അവർക്ക് ആത്മസാക്ഷാത്കാരം കൊണ്ടുണ്ടാകുന്ന ആനന്ദാനുഭൂതിയുടെ നിഴൽപോലും ലഭിക്കുകയില്ല.

ആത്മാവിനെ സംബന്ധിച്ച (ശരിയായ) അറിവില്‍ ഉറച്ച ബുദ്ധി ഏകാഗ്രമാണ്. അറ്റമില്ലാതെ നീളുന്ന അനന്തശാഖകളുള്ളതാണ് (അറിവില്ലായ്മയിലുഴലുന്ന) ഉറയ്ക്കാത്ത ബുദ്ധി.
അങ്ങനെയെങ്കില്‍ (സുഖ) ഫലപ്രാപ്തിയെ ലക്ഷ്യമാക്കി വേദങ്ങള്‍ നിര്‍ദേശിക്കുന്ന യാഗയജ്ഞാദി കര്‍മങ്ങള്‍ അധര്‍മങ്ങളല്ലേ എന്ന സംശയം ഇവിടെ ന്യായമായും ഉദിക്കുന്നു. അതെ എന്നുതന്നെയാണ് ഗീതാമതം. അത്തരം കര്‍മങ്ങളില്‍ വ്യാപൃതരായ നിശ്ചയബുദ്ധിയില്ലാത്തവരെപ്പറ്റി തുറന്നുതന്നെ പറയുന്നു-
(തുടരും.....)

No comments:

Post a Comment