ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 40
നേഹാഭിക്രമനാശോസ്തി പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത് .
സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത് .
ഈ കര്‍മ്മയോഗനിഷ്ഠയില്‍ തുടങ്ങി വെച്ച കര്‍മ്മത്തിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധര്‍മ്മത്തിന്റെ അത്യല്‍പ്പമായ (വളരെ ചെറിയ തോതിലുള്ള) ആചരണം പോലും വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു.
ഇതില്‍, (കൃഷി മുതലായ കര്‍മ്മങ്ങളില്‍ ഉണ്ടാകാവുന്നപോലെ) ചെയ്ത പണിക്ക് നാശം ഉണ്ടാകുന്നില്ല. (മാത്രമല്ല) ഇതില്‍ (ചികിത്സാദികര്‍മ്മങ്ങളില്‍ ഉണ്ടാകാവുന്നപോലെ) ദോഷകരമായ (പാര്‍ശ്വ)ഫലം ഉണ്ടാകുന്നതല്ല. ഈ യോഗത്തിന്റെ ഒരു ചെറിയ അളവുപോലും വലുതായ സംസാരഭയത്തില്‍നിന്ന് രക്ഷിക്കുന്നു (സുഖദുഃഖങ്ങളില്‍ ചെറിയ അളവിലെങ്കിലും സമത്വബുദ്ധിയുണ്ടായാല്‍ വലിയ അനിഷ്ടഭീതിയില്‍നിന്ന് മോചനമായി).
കർമ്മയോഗം കൊണ്ട് ഒരുവന് ലൗകികസുഖങ്ങൾ നഷ്ടമാകുന്നില്ല. അവസാനം മോക്ഷപ്രാപ്തി ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഫലേശ്ച കൂടാതെ വേണം കർമ്മം ചെയ്യുവാൻ. ധാർമ്മികചിന്ത യോടുകൂടിയ നിസ്വാർത്ഥനായ ഒരു വ്യക്തിക്ക് ബാഹ്യമായ അവസ്ഥാഭേദങ്ങളൊന്നും ബാധകമാകു ന്നില്ല.
ധാർമ്മികബുദ്ധി പുണ്യത്തെയോ പാപത്തെയോ സ്പർശിക്കുന്നില്ല. അത് നിഗൂഡവും അചലവും മൂന്ന് ഗുണങ്ങൾക്കും അതീതവുമാണ്. മുൻജന്മങ്ങളിലെ പ്രവർത്തനങ്ങളുടെ അർഹത കൊണ്ട് അല്പമായിട്ടെങ്കിലും ധാർമ്മികബുദ്ധി സമ്പാദിക്കാൻ കഴിയുന്ന ഒരാളുടെ മനസ്സ് പ്രകാശമാനമാകുകയും അയാൾക്ക് ജനനമരണങ്ങളെപറ്റിയുള്ള ഭയം നഷ്ടപ്പെടുകയും ചെയ്യും.
എന്നാലോ, 'ബുദ്ധിസ്ഥിരത' ഉള്ളവര്‍ക്കേ കര്‍മയോഗം അനുഷ്ഠിക്കാനാവൂ. എന്തുകൊണ്ടെന്ന് ഇനി ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറയുന്നു-
(തുടരും.....)
No comments:
Post a Comment