ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 39
ഏഷാ തേഭിഹിതാ സാംഖ്യേ ബുദ്ധിര്‍യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി.
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി.
അല്ലയോ അര്‍ജുനാ, ഇതുവരെ ഞാന്‍ നിനക്കുപദേശിച്ചത് ആത്മതത്ത്വവിഷയമായ ബുദ്ധി (ജ്ഞാനയോഗം) ആകുന്നു. ഇനി യോഗവിഷയമായിട്ടുള്ളതിനെ (കര്‍മയോഗം) കേട്ടാലും. ഈ (കര്‍മയോഗ)ബുദ്ധിയോടുകൂടിയവന് കര്‍മബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയും.
സ്വധർമാനുഷ്ടാനം ഫലേച്ചയില്ലാത്ത കർത്തവ്യ നിർവഹണം മാത്രമാണ് എന്ന് മനസ്സിൽ പതിയുന്ന ഒരുവന് സർവ്വ കർമ്മബന്ധങ്ങളിൽ നിന്നും മോചനം നേടാൻ കഴിയും. അത് ഉരുക്കു പടച്ചട്ട ധരിച്ചിരിക്കുന്ന ഒരു യോദ്ധാവിന് തന്റെ നേർക്ക് വരുന്ന ശരങ്ങളെ സുരക്ഷിതമായി നേരിട്ടു കൊണ്ട് വിജയശ്രീ ലാളിതനാകാൻ കഴിയുന്നതു പോലെയാണ് .
നേരായ അറിവിലൂടെ ശരിയായ പ്രവൃത്തിയിലെത്താം. അര്‍പ്പണബോധത്തോടെയുള്ള പ്രവൃത്തിയിലൂടെ ശരിയായ അറിവിലും എത്താം. ഏതു വഴിയായാലും ശരിയായ അറിവാണ് മോക്ഷസാധനം. രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമാണ്. എന്തുകൊണ്ടെന്ന് പറയുന്നു-
(തുടരും.....)
No comments:
Post a Comment