ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 37
ഹതോ വാ പ്രാപ്‌സ്യസി സ്വര്‍ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷു കൗന്തേയ യുദ്ധായ കൃതനിശ്ചയഃ
തസ്മാദുത്തിഷു കൗന്തേയ യുദ്ധായ കൃതനിശ്ചയഃ
ഹേ കുന്തീപുത്ര, (ക്ഷത്രിയനായ നീ ഈ യുദ്ധത്തില്‍) അഥവാ കൊല്ലപ്പെടുകയാ ണെങ്കില്‍ വീരസ്വര്‍ഗം കിട്ടും. ജയിച്ചാലോ സാമ്രാജ്യഭോഗങ്ങള്‍ അനുഭവിക്കാം. അതിനാല്‍ യുദ്ധത്തിനായുള്ള ദൃഢനിശ്ചയത്തോടെ എഴുന്നേല്‍ക്കുക.
(രണ്ടായാലും താത്കാലികവും നിസ്സാരവും അതിനാല്‍, പരമപദപ്രാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അനഭിലഷണീയവുമെന്ന് വഴിയേ സ്ഥാപിക്കപ്പെടുന്നുണ്ട്. അപ്പോള്‍, നാട്ടുനടപ്പുള്ള വിശ്വാസങ്ങളെക്കുറിച്ചു പറയുന്ന ഈ ഭാഗങ്ങള്‍ മഹാകാവ്യത്തിലെ ഐതിഹാസികമായ നര്‍മം എന്നേ വിചാരിക്കാനുള്ളൂ.)
യുദ്ധം ചെയ്യുമ്പോൾ നീ മരണപ്പെട്ടാൽ അനായാസേന നിനക്ക് അമരത്വം ലഭിക്കും. അതുകൊണ്ട് ഇതെപ്പറ്റി കൂടുതലായൊന്നും ആലോചിക്കേണ്ട. എഴുന്നേല്ക്കുക. വില്ലു കയ്യിലെടുത്ത് ധീരമായി യുദ്ധം ചെയ്യുക. കർത്തവ്യങ്ങൾ നിർവഹിക്കുന്നവന്റെ എല്ലാ പാപങ്ങളും അറ്റു പോകുന്നു. പിന്നെ എങ്ങനെയാണ് നിന്റെ മനസ്സിൽ പാപഭയം കയറികൂടിയത്? വള്ളത്തിൽ കയറി നദി കടക്കുന്നവൻ എങ്ങനെയാണ് മുങ്ങിച്ചാകുന്നതെന്നു പറയൂ. വിഷം കലർന്ന അമൃത് കുടിക്കുന്നവൻ നിശ്ചയമായും മരിക്കും. അതുപോലെ ലാഭേച്ഹയോടുകൂടി കർമ്മം ചെയ്താൽ പാപം ചെയ്യുന്നതിന് ഇടയാകും. അതുകൊണ്ട് അല്ലയോ പർഥാ! ഒരു കർത്തവ്യമെന്ന നിലയിൽ മാത്രം നിസ്വാർഥമായും ധീരമായും യുദ്ധം ചെയ്താൽ അത് പാപകരമല്ല.
(തുടരും.....)
No comments:
Post a Comment