ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം -
ശ്ളോകം 36
ശ്ളോകം 36
അവാച്യവാദാംശ്ച ബഹൂന്‍ വദിഷ്യന്തി തവാഹിതാഃ
നിന്ദന്ത തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം?
നിന്ദന്ത തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം?
നിനക്ക് അഹിതകരങ്ങളും (നിന്നെപ്പോലെയുള്ള ഒരാളെപ്പറ്റി) ഒരിക്കലും പറയപ്പെടരുതാത്തതുമായ പല അപഖ്യാതികളും (ശത്രുക്കള്‍) പറഞ്ഞുപരത്തും. അതിലേറെ ദുഃഖകാരണമായി വേറെയെന്തുണ്ട്?
ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയില്‍ ക്ഷത്രിയനെക്കുറിച്ചു നിലവിലുള്ള ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കുന്നു:
അവർ ഉദ്ഘോഷിക്കും : "അർജ്ജുനൻ ഭയപ്പട്ടു ഓടിപ്പോയി " എന്ന് ഇപ്രകാരം ഒരപവാദം ഉണ്ടാകുന്നത് നിൻറെ പേരിനും പെരുമയ്ക്കും യോജിച്ചതാണോ?വളരെയേറെ പ്രയത്നിച്ചു ജീവൻപോലും അടിയറവച്ചാണ് ആളുകൾ കീർത്തി സമ്പാദിക്കുന്നത് . എന്നാൽ നീയാകട്ടെ കാര്യമായ പ്രയത്നമില്ലാതെ അനായാസമായാണ് അന്യൂനവും ആകാശംമുട്ടെ ഉയർന്നു നില്ക്കുന്നതുമായ ഖ്യാതി നേടുന്നത്. മൂന്ന് ലോകങ്ങളും വൈശിഷ്ട്യമാർന്ന നിൻറെ പ്രഭാവത്തെ ഗുണാന്വിതമാണെന്നു ഗണിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാജാക്കന്മാർ നിൻറെ അപദാനങ്ങളെ പ്രകീർത്തിച്ചു പാടുന്നു. അത് കേട്ട് മൃത്യുദേവൻ പോലും അമ്പരക്കുന്നു. ഗംഗാജലംപോലെ അവികലവും പരിശുദ്ധവുമായ നിന്റെ പ്രകീർത്തി ലോകത്തിലുള്ള ധൈര്യ ശാലികൾക്ക് പ്രചോദനം പകരുന്നു. അസാധാരണമായ നിൻറെ വീരപരാക്രമങ്ങൾ കേട്ട് മരണത്തിൽനിന്നു രക്ഷപെടുമെന്നുള്ള ആശ കൌരവര്ക്ക് നശിച്ചിരിക്കുന്നു. മേഘനാദം കേട്ട് മലകൾ വിറക്കുന്നതുപോലെ, പരുന്ത് പന്നഗങ്ങൽക്കു ഭീഷണിയാകുന്നതുപോലെ കൗരവർ നിന്നെ ഭയപ്പെടുന്നു. നീ യുദ്ധം ചെയ്യാതിരുന്നാൽ അവരുടെ മുന്നിൽ നിസ്സാരനാകും. നിന്നെ അവർ രക്ഷപെടാൻ അനുവദിക്കുമെന്ന് കരുതേണ്ട. അവർ നിന്നെ തടവുകാരനാക്കി എല്ലാ വിധത്തിലും അപമാനിക്കും. നിൻറെ ഹൃദയം പിളർക്കത്തക്കവണ്ണം നിൻറെ മുഖത്തു നോക്കി അസഭ്യവർഷം ചൊരിയും. അതിന് ഇടയാക്കാതെ ധൈര്യമായി അവരെ നേരിട്ട് ഈ ലോകം നേടി ആനന്ദിക്കുകയല്ലേ വേണ്ടത് ?
(തുടരും.....)
No comments:
Post a Comment