Thursday, 24 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 35

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 35
ഭയാദ്രണാദുപരതം മംസ്യന്തേ ത്വ‍ാം മഹാരഥാഃ
യേഷ‍ാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം
ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ല‍ാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.
നീ മറ്റൊരു കാര്യം പരിഗണിച്ചില്ല. യുദ്ധം ചെയ്യാനുള്ള ആവേശത്തോടെയാണ് നീ ഇവിടെ വന്നത്. എന്നിട്ടിപ്പോൾ യുദ്ധക്കളത്തിൽ നിന്ന് കാരുണ്യം കാട്ടി നീ മടങ്ങിപ്പോയാൽ ദുഷ്ചരിതരായ നിൻറെ ശത്രുക്കൾ നിൻറെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുമെന്ന് നീ കരുതുന്നുണ്ടോ?
(തുടരും.....)

No comments:

Post a Comment