Thursday, 24 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 34

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 34
അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയ‍ാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ
തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.
ആത്മാഭിമാനമുള്ളവര്‍ ഇങ്ങനെ പിന്തിരിയാന്‍ പാടില്ല.
അതുകൊണ്ട് നീ കർത്തവ്യത്തെ പാടെ ഉപേക്ഷിച്ചാൽ അത് പാപകരമായ പ്രവൃത്തിയായിരിക്കും ഇതിൽ നിന്നുണ്ടാകുന്ന മാനഹാനി കല്പാന്തം വരെ മായാതെ നില്ക്കും. വിവേകിയായ ഒരാൾ കീർത്തി നിലനിൽക്കുന്നതുവരെ മാത്രമേ ജീവിക്കാവൂ. അങ്ങനെയാണെങ്കിൽ നീ എങ്ങനെ യുദ്ധത്തിൽനിന്നു പിന്മാറുമെന്ന് പറയൂ. അശേഷം വൈരമില്ലാത്ത അനുകമ്പനിറഞ്ഞ ഹൃദയത്തോടെ നിശ്ചയമായും നീ ഇവിടെനിന്ന് പോയെന്നു വരാം. എന്നാൽ കൌരവർ അത് ഒരിക്കലും വിശ്വസിക്കുകയില്ല. അവർ നിൻറെ ചുറ്റുപാടും നിന്ന് നിൻറെ മേൽ ബാണങ്ങൾ വർഷിക്കും. അപ്പോൾ നിൻറെ കരുണാപൂരിതമായ ഹൃദയം നിൻറെ രക്ഷക്ക് എത്തുകയില്ല. എങ്ങനെയെങ്കിലും നീ അവിടെനിന്നു ജീവനുംകൊണ്ട് രക്ഷപെട്ടുവെന്നു വയ്ക്കുക. എന്നാലും പിന്നീടുള്ള നിൻറെ ജീവിതം. അല്ലയോ പർത്ഥാ! മരണത്തെക്കാൾ കഷ്ടതരമാണ്.
(തുടരും.....)

No comments:

Post a Comment