ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 33
അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി
എന്നാല്‍, ധര്‍മ്യമായ ഈ യുദ്ധം ചെയ്യാതിരുന്നാല്‍, സ്വധര്‍മത്തെയും കീര്‍ത്തിയെയും ഉപേക്ഷിച്ചതിനാല്‍, നീ പാപത്തെ പ്രാപിക്കും.
വര്‍ണാശ്രമധര്‍മ സംബന്ധിയായി നാട്ടുനടപ്പായുള്ള ധാരണയുടെ തുടര്‍ച്ചയാണ് ഇതും.
ബുദ്ധിക്കു ചാപല്യംകൊണ്ട് ശോകനിമഗ്നനായി ഈ യുദ്ധത്തെ ഉപേക്ഷിച്ചാൽ നീ തന്നെ നിനക്ക് നാശത്തെ വിളിച്ചു വരുത്തും. ഈ യുദ്ധത്തിൽ നീ ആയുധം ഉപേക്ഷിച്ചാൽ നിന്റെ പിതാമഹന്മാർ നേടിയിട്ടുള്ള സത്കീർത്തിയിൽ നീ കളങ്കം ചാർത്തുകയും നിനക്ക് ഇപ്പോഴുള്ള യശസ്സ് നീ നഷ്ടപ്പെടുത്തുകയും ലോകാപവാദത്തിനു പാത്രീ ഭൂതനാവുകയും ചെയ്യും. അപ്പോൾ മാനുഷികങ്ങളായ എല്ലാ ദൌർബല്യങ്ങളും നിന്നെ പൊതിയും. ഭർതൃപരിത്യക്തയായ ഒരു സ്ത്രീയെ എല്ലാവരും നിന്ദിക്കുന്ന തുപോലെ നീയും എല്ലാവരുടെയും പരിഹാസ്യപാത്രമാകും.ധാർമികമായ ചുമതലകളിൽനിന്നു നീ ഒഴിഞ്ഞു മാറിയാൽ യുദ്ധഭൂമിയിൽ കിടക്കുന്ന ശവശരീരത്തെ നാല് ഭാഗത്തുനിന്നും കഴുകന്മാർ കൊത്തി വിഴുങ്ങുന്നതുപോലെ മഹാപാതകങ്ങൾ നിന്നെ വാരി വിഴുങ്ങിക്കളയും.
(തുടരും.....)
(തുടരും.....)
No comments:
Post a Comment