ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 46
യാവാനര്‍ഥ ഉദപാനേ സര്‍വതഃ സംപ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ
താവാന്‍ സര്‍വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ
സര്‍വത്ര വെള്ളപ്രളയമായിരിക്കേ കിണറും കുളവും മറ്റുംകൊണ്ട് എന്ത് പ്രയോജനമുണ്ടോ അത്രയേ ഉള്ളൂ, നിശ്ചയാത്മികയായ ബുദ്ധിയോടു കൂടിയ ബ്രഹ്മജ്ഞാനിക്ക് സര്‍വവേദങ്ങളുംകൊണ്ട് പ്രയോജനം. (ആത്മീയമായ ശരിയായ അറിവാണ്, അനുഷ്ഠാനങ്ങളല്ല പ്രധാനം).
വേദങ്ങൾ വിസ്തരിച്ച് ഉപദേശിക്കുകയും വിവിധ തരത്തിലുള്ള ധാർമ്മികാചാരക്രമങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ശാശ്വതമായ നന്മക്ക് ഉതകുന്നതു മാത്രം നാം തിരഞ്ഞെടുത്ത് സ്വീകരിക്കണം. സൂര്യൻ ഉദിക്കുമ്പോൾ അനേകം വീഥികൾ നമ്മുടെ മുന്നിൽ തെളിഞ്ഞു വരും. എന്നാൽ നാം എല്ലാ വഴികളിൽക്കൂടിയും ഒരേ സമയത്ത് നടക്കാറുണ്ടോ? ഭൂമിയിൽ ജലം നിറഞ്ഞൊഴുകിയാലും നമ്മുടെ ആവശ്യത്തിനു വേണ്ടത് മാത്രമേ നാം എടുക്കാറുള്ളൂ. അതുപോലെ ജ്ഞാനികൾ വേദത്തിൽ അടങ്ങിയിരിക്കുന്ന എല്ലാറ്റിനെയുംപറ്റി കൂല്ങ്കക്ഷമായി പര്യാലോചിച്ചിട്ട് നിത്യസത്യത്തെ (ബ്രഹ്മജ്ഞാനത്തെ) മാത്രം അംഗീകരിക്കുന്നു.
(തുടരും.....)
No comments:
Post a Comment