ശ്രീമദ്ഭഗവദ്ഗീത - അദ്ധ്യായം-2 സാംഖ്യയോഗം - ശ്ളോകം 30
ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി
തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി
അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.
അക്ഷരബ്രഹ്മത്തില്‍ 'രൂപനിര്‍മാണക്ഷേത്രങ്ങ'ളായി നിലനില്‍ക്കുന്ന ജീവാത്മാക്കളെ ആര്‍ക്കുമൊന്നിനും നശിപ്പിക്കാനോ രൂപാന്തരപ്പെടുത്താനോ കഴിയില്ല എന്ന് പറഞ്ഞതിന്റെ തുടര്‍ച്ച. അതിനാല്‍, സൃഷ്ടികളില്‍ ഒന്നിനെക്കുറിച്ചും
ദുഃഖിക്കേണ്ടതില്ല.
ദുഃഖിക്കേണ്ടതില്ല.
'ജീവന്‍ ഉള്ളതിനെയോ ജീവന്‍ പോയതിനെയോ കുറിച്ച് നീ വ്യസനിക്കേണ്ടതില്ല' എന്ന് തുടക്കത്തിലേ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കുകയാണിവിടെ. 'നീ തന്നെ ജീവനോടെ ഇരിക്കുന്നോ അതോ മരിച്ചുപോകുന്നോ എന്നതിലും സങ്കടത്തിനോ സന്തോഷത്തിനോ കാര്യമില്ലെന്നുകൂടി ഇതിനാല്‍ വ്യക്തമാക്കപ്പെടുന്നു.
പതിനൊന്നാം ശ്ളോകം മുതൽ ഇത് വരെയായി ശരീരത്തിൻറെ അനിത്യത്വവും ആത്മാവിൻറെ നിത്യത്വവും സമർഥിച്ചു. ഈ ശ്ളോകത്തിൽ ഉപസംഹരിക്കുന്നു.
പരംപൊരുളിന്റെ നിലവാരത്തിൽ നിന്ന് നോക്കുമ്പോൾ ശോക മോഹങ്ങൾക്ക് അവകാശമില്ല. എന്നാൽ മറ്റു നിലവാരത്തിൽ നിന്ന് നോക്കുമ്പോഴോ? അടുത്ത ശ്ളോകങ്ങളിൽ ഭഗവാൻ വിവരിക്കുന്നു.
(തുടരും.....)
No comments:
Post a Comment