ശ്രീമദ്ഭഗവദ്ഗീത - അദ്ധ്യായം-2 സാംഖ്യയോഗം - ശ്ളോകം 28
അവ്യക്താദീനി ഭൂതാനി
വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ
തത്ര കാ പരിദേവനാ?
വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ
തത്ര കാ പരിദേവനാ?
ജീവികള് ജനനത്തിനു മുന്പ് അവ്യക്തമായ അവസ്ഥയോട്കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില് എന്തിന് വിലപിക്കണം?
സർവ വ്യാപിയായ പ്രകൃതി എന്ന അവ്യക്തസത്തയാണ് (അക്ഷരബ്രഹ്മം) ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം. അതില്നിന്നുണ്ടായി അതില് തിരികെ വിലയിക്കുന്ന ചരാചരങ്ങളുടെ ആകെത്തുകയാണ് പ്രത്യക്ഷവിശ്വം. ഈ വിശ്വം നിത്യവും മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതില് അന്നന്ന് കാണപ്പെടുന്നത് അന്നന്നത്തെ യാഥാര്ഥ്യം. നിത്യമായ യാഥാര്ഥ്യം അക്ഷരബ്രഹ്മവും അതില് പ്രവര്ത്തിക്കുന്ന അടിസ്ഥാന ശക്തിയും മാത്രം. ആ യാഥാര്ഥ്യത്തെക്കുറിച്ചുള്ള ബോധത്തിന്റെ വെളിച്ചത്തില് ഇക്കാണപ്പെടുന്ന മാറിക്കൊണ്ടിരിക്കുന്ന വിശ്വം സ്വപ്നസമാനമാണ്. സയന്സിന് പക്ഷേ, ഈ കാഴ്ച മാത്രമാണ് യാഥാര്ഥ്യം. അതിനപ്പുറത്തുള്ള യാഥാര്ഥ്യത്തെ സംബന്ധിച്ച അവബോധം സയന്സില് ഇനിയും ആവിഷ്കൃതമാകേണ്ടിയിരിക്കുന്നു.
എന്നാലോ, സ്വാഭാവികമാണ് ഈ അജ്ഞാനം എന്ന് ഭഗവാന്റെ ചിരി നീളുന്നു.
എന്നാലോ, സ്വാഭാവികമാണ് ഈ അജ്ഞാനം എന്ന് ഭഗവാന്റെ ചിരി നീളുന്നു.
(തുടരും.....)
No comments:
Post a Comment