Monday, 20 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 83 ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം 83 ദിവസം
പതിനാലാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
യഥാ സോമ്യ പുരുഷം 
ഗാന്ധാരേഭ്യോ�ഭിനദ്ധാക്ഷമാനീയ
തം തതോ�തി ജനേ വിസൃജേത്‌ സ യഥാ തത്ര 
പ്രാങ്‌വാ ഉദങ്‌വാധരാങ്‌വാ 
പ്രത്യങ്‌വാ പ്രധ്‌മായീതാഭിനദ്ധാക്ഷ 
ആനീതോ�ഭിനദ്ധാക്ഷോ വിസൃഷ്‌ടഃ.
തസ്യയഥാഭിനഹനം പ്രമുച്യ പ്രബ്രൂയാദേതാം
ദിശം ഗാന്ധുരാ ഏതാം ദിശം വ്രജേതി സഗ്രാമാദ്‌ഗ്രാമം 
പൃച്ഛന്‍ പണ്‌ഡിതോമേധാവീ 
ഗാന്ധാരാനേവോപസംപേദ്യതൈവമേവേഹാചാര്യവാന്‍
പുരുഷോ വേദ തസ്യതാവദേവചിരം 
യാവന്നവിമോക്ഷ്യേ�ഥ സംപത്സ്യ ഇതി.
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം
തത്‌സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
സോമ്യ=കുഞ്ഞേ; യഥാ=എപ്രകാരമാണോ; പുരുഷം=ഒരു പുരുഷനെ; അഭിനദ്ധാക്ഷം=കള്ളന്മാര്‍ കണ്ണുകെട്ടി; ഗാന്ധാരാഭ്യേഃ ആനീയ=ഗാന്ധാരദേശത്തുനിന്നും കൊണ്ടുവന്ന്‌; തതഃ തം=തുടര്‍ന്നവനെ; അതിജനേവിസൃജേത്‌=ആരുമില്ലാത്ത സ്ഥലത്ത്‌ വിട്ടിട്ടു പോകുന്നത്‌; സഃ യഥാ=അയാള്‍ എപ്രകാരമാണോ; തത്ര=അവിടെനിന്നുകൊണ്ട്‌; പ്രാങ്‌വാ ഉദങ്‌വാ=കിഴക്കോട്ടോ വടക്കോട്ടോ; അധരാങ്‌വാപ്രത്യങ്‌വാ=തെക്കോട്ടോ പടിഞ്ഞാറോട്ടോ; പ്രധ്‌മായീത=തിരിഞ്ഞു തിരിഞ്ഞു നിലവിളിക്കുന്നത്‌; അഭിനദ്ധാക്ഷഃ ആനീതഃ=കണ്ണുകെട്ടി എന്നെയിവിടെ കൊണ്ടുവന്നതാണ്‌; അഭിനദ്ധാക്ഷഃ വിസൃഷ്‌ടഃ=കണ്ണുകെട്ടി എന്നെയിതാ ഇവിടെ വിട്ടിട്ടുപോയി എന്നിങ്ങനെ
യഥാ=എപ്രകാരമാണോ; തസ്യ അഭിനഹനം=അവന്റെ കണ്ണിലെ കെട്ട്‌; പ്രമുച്യ ബ്രൂയാത്‌=അഴിച്ചുമാറ്റിയിട്ട്‌ കാരുണികനായ ഒരാള്‍ പറയുന്നത്‌; ഏതാം ദിശം ഗാന്ധാരാഃ=ഈ ദിക്കിലാണു ഗാന്ധാരദേശം; ഏതാം ദിശം വ്രജ ഇതി=അതുകൊണ്ടീദിക്കുനോക്കി നടന്നുചെല്ലൂ എന്ന്‌; സഃ ഗ്രാമാത്‌ഗ്രാമം പൃച്ഛന്‍=അവനാകട്ടെ ചോദിച്ചു ചോദിച്ച്‌ ഗ്രാമത്തില്‍നിന്നും ഗ്രാമത്തിലേയ്‌ക്കു കടന്നുചെന്നിട്ട്‌; പണ്‌ഡിതഃ മേധാവീ=ഉപദേശം ഓര്‍മിക്കുന്നവനായി ബുദ്ധിപൂര്‍വം മാര്‍ഗം കണ്ടെത്തി; ഗാന്ധാരാന്‍ ഏവ ഉപസംപദ്യേത=ഗാന്ധാരദേശത്തുതന്നെ എത്തിച്ചേരുന്നത്‌; ഏവം ഏവ=അതുപോലെ തന്നെ; ഇഹ=ഈ ലോകത്ത്‌; ആചാര്യവാന്‍ പുരുഷഃ വേദ=സത്യനിഷ്‌ഠനായ ഗുരുവിനോടു കൂടിയവന്‍ സത്യമാര്‍ഗം കണ്ടെത്തുന്നു; തസ്യ താവത്‌ ഏവ ചിരം=അവനത്രയേ താമസമുള്ളൂ; യാവത്‌ നവിമോക്ഷ്യേ=എപ്പോള്‍ വരെ ദേഹം വിട്ടുപോകുന്നില്ലയോ അപ്പോള്‍ വരെ; അഥ=ദേഹം വിട്ടാല്‍ ഉടന്‍ തന്നെ; സംപത്സ്യേ ഇതി=പരമാത്മാവുമായി ഏകീഭവിക്കുന്നു എന്ന്‌.
``സോമ്യ`` കുട്ടി ``യഥാ`` ഏതുപ്രകാരത്തിലാണോ ``പുരുഷം`` ഒരു പുരുഷനെ, ഒരു മനുഷ്യനെ ``അഭിനദ്ധാക്ഷം ഗാന്ധാരേഭ്യഃ ആനീയ`` അവന്റെ അക്ഷിയെ, കണ്ണിനെ കെട്ടിയിട്ട്‌ പിടിച്ചുകൊണ്ടുവരുന്നു. ഗാന്ധാരദേശത്തുനിന്നാണ്‌ കൊണ്ടുവന്നത്‌ അവനെ. ഈ ഉദാഹരണങ്ങളൊക്കെ വളരെ കേമമാണ്‌. നന്നായിട്ട്‌ മനനം ചെയ്യേണ്ടതാണ്‌. വിസ്‌തരിക്കുന്നു. 
ഗാന്ധാരദേശത്തുനിന്ന്‌ അവനെ കണ്ണുകെട്ടി കൊണ്ടുവന്നു. ``തഥാ`` തുടര്‍ന്ന്‌ ``തം`` അവനെ ``അതിജനവിസൃജേത്‌`` ആരുമില്ലാത്ത ഒരു സ്ഥലത്ത്‌ വിട്ടു. ഒരാളുമില്ല. ഏതോ ഒരു സ്ഥലത്തുനിന്ന്‌ പിടിച്ചുകൊണ്ടുവന്നിട്ട്‌ വേറെ ഏതോ സ്ഥലത്ത്‌ വിട്ടു. ഈ പൂച്ചയെ നാടുകടത്താറുള്ളതുപോലെ. വീട്ടില്‍ പൂച്ചശല്യം വന്നുകഴിഞ്ഞാല്‍ പൂച്ചയെ പിടിച്ച്‌ സഞ്ചിയിലിടും. എന്നിട്ട്‌ കെട്ടിയിട്ട്‌ വളരെ ദൂരെ കൊണ്ടുപോയി മൂന്നുകറക്കമൊക്കെ കറക്കി സഞ്ചി തുറന്ന്‌ വിടും. പക്ഷേ ഈ വിട്ട ആള്‍ വീട്ടില്‍ എത്തുന്നതിനുമുമ്പ്‌ പൂച്ച 
വീട്ടിലെത്തും.
(തുടരും...)

No comments:

Post a Comment