ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
13 ക്ഷേത്രക്ഷേത്രജ്ഞ
വിഭാഗയോഗം -
ശ്ളോകം - 32
ശ്ളോകം - 32
യഥാ സര്‍വ്വഗതം സൗക്ഷ്മ്യാ-
ദാകാശം നോപലിപ്യതേ
സര്‍വ്വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ.
ദാകാശം നോപലിപ്യതേ
സര്‍വ്വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ.
എല്ലാദിക്കിലും വ്യാപിച്ചിരിക്കുന്ന ആകാശം
സൂക്ഷ്മമായിരിക്കുന്നത് കൊണ്ട് എപ്രകാരം മാലിന്യമേല്‍ക്കുന്നില്ലയോ, അപ്രകാരം എല്ലാ
ദേഹത്തിലും കുടികൊള്ളുന്ന ആത്മാവ് ദേഹസംബന്ധമായ ഗുണങ്ങളോടോ ദോഷങ്ങളോടോ ചേര്‍ന്ന്
മാലിന്യമേല്ക്കുന്നില്ല.
അല്ലയോ അര്‍ജ്ജുനാ, ഏന്തെങ്കിലും സ്ഥലത്ത്
ആകാശം പ്രവേശിക്കാ തെയോ സ്ഥിതിചെയ്യാതയോ ഇരിക്കുന്നുണ്ടോ? എന്നിട്ടും അതിന്
മാലിന്യമേല്ക്കുന്നില്ല. അതുപോലെ ആത്മാവു എല്ലാ ശരീരങ്ങളിലും
വ്യാപിച്ചിരിക്കുന്നെങ്കിലും അത് ഒന്നിനോടും ഒട്ടാതെയും ശരീരവവുമായുള്ള
സഹവാസംകൊണ്ട് മലിനപ്പെടാതെയും ഇരിക്കുന്നു. അര്‍ജ്ജുനാ, ആത്മാവ് ശരീരത്തില്‍നിന്നും
വ്യത്യസ്തമാണെന്ന്‍ ദൃഡമായി ധരിച്ചിരിക്കണം.
ദ്രവ്യത്തിന്റെ ചലനമെന്നാല്‍ മാധ്യമത്തില്‍ ഒരു
സ്പന്ദസംഘാതത്തിന്റെ തുടര്‍ച്ചയായ സ്വയംപുനര്‍നിര്‍മിതി (self-regeneretion)
ആണെന്നു
കരുതുന്നതിനുപകരം, ഭൗതികം
ദ്രവ്യത്തിന്റെ സര്‍വപ്രാമാണികത യില്‍ത്തന്നെ ഊന്നിയാണ് പിന്നെയും മുന്നേറിയത്.
അതിനാല്‍,
പ്രപഞ്ചത്തിന്റെ ബാക്കി സമസ്യകള്‍ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ ഇപ്പോഴും
വളഞ്ഞുതിരിഞ്ഞു മൂക്കു പിടിക്കാനുള്ള ബദ്ധപ്പാടില്‍ പെട്ട് നട്ടംതിരിയുകയുമാണ്.
പ്രപഞ്ചത്തിന്റെ ആകെ വലിപ്പത്തിന്റെ നന്നേ ചെറിയ ഒരു ശതമാനമേ ദ്രവ്യമുള്ളൂ. കുറേ
ഉറുമ്പുകള്‍ അരിച്ചു നടക്കുന്ന വലിയൊരു മൈതാനത്ത് ആകെയുള്ള കാര്യം ഈ
ഉറുമ്പുകളാണെന്ന് നിശ്ചയിച്ചാലത്തെ അവസ്ഥയാണ് സയന്‍സിന്റെ പ്രപഞ്ചവീക്ഷണ ത്തില്‍
ഇന്നുമുള്ളത്. 'മാറ്ററേ' ആകെ ഉള്ളൂ എന്നാണ്
ശാഠ്യം (nothing else matters) . ആ ശാഠ്യം ഉളവാക്കിയ
അഴിയാക്കുരുക്കുകള്‍ ഇപ്പോഴും ശേഷിക്കുന്നു.
(തുടരും..)
(തുടരും..)
No comments:
Post a Comment