ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 35
ശ്ളോകം 35
സഞ്ജയ ഉവാച:
ഏതച്ഛ്റുത്വാ വചനം കേശവസ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ
സഞ്ജയന്‍ പറഞ്ഞു: വിശ്വരൂപം ധരിച്ചു നില്‍ക്കുന്ന
കൃഷ്ണന്‍റെ ഈ വാക്കുകേട്ട് അര്‍ജ്ജുനന്‍ ഭയാധിക്യത്താല്‍ വിറച്ചുകൊണ്ട് ഭവാനെ
തലകുനിച്ച് നമസ്കരിച്ച് കൈകള്‍കൂപ്പി തൊണ്ടയിടറിക്കൊണ്ട് പിന്നെയും പറഞ്ഞു.
ആഗ്രഹങ്ങള്‍ സഫലമാകാതെ വിഷാദമൂകനായി ദുഃഖിതനായിരുന്ന
കൗരവരാജാവിനോട് സഞ്ജയന്‍ എല്ലാ കഥകളും വിശദമായി പ്രസ്താവിച്ചുകൊണ്ട് തുടര്‍ന്നു.
സത്യലോകത്തുനിന്നു കുലംകുത്തിയൊഴുകുന്ന ഗംഗാജലത്തിന്‍റെ
ആരവംപോലെ ഗംഭീരമായ ശബ്ദത്തിലാണ് ഭഗവാന്‍ കൃഷ്ണന്‍ സംസാരിച്ചത്. കനത്ത കാര്‍മേഘങ്ങള്‍
വര്‍ഷിക്കുന്ന മഴവെള്ള പ്രവാഹത്തിന്‍റെ മുഴക്കമാര്‍ന്ന ശബ്ദംപോലെ, പ്രപഞ്ചത്തിന്‍റെ
ആദിയും അമേയനുമായ ഭഗവാന്‍ കൃഷ്ണന്‍റെ ആഢ്യത്വമാര്‍ന്ന നിനദം അവിടെയാകെ
പ്രതിദ്ധ്വനിച്ചു. ഭഗവാന്‍റെ വാക്കുകള്‍ അര്‍ജ്ജുനന്‍ കഷ്ടിച്ചു കേട്ടതേയുള്ളൂ.
അത് അവനില്‍ സന്തോഷമാണോ സന്താപമാണോ ഉണ്ടാക്കിയതെന്നറിവില്ല. അവന്‍റെ ശരീരം അടിമുടി
വിറച്ചു. അവന്‍ കൈകള്‍കൂപ്പികൊണ്ട് തലകുനിച്ച് ഭഗവാന്‍റെ പാദത്തില്‍ പ്രണമിച്ചു.
അവന്‍ സംസാരിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ വാക്കുകള്‍ അവന്‍റെ തൊണ്ടയില്‍
കുടുങ്ങിപ്പോയി. അവന്‍ പിന്നെയും പിന്നെയും ഭഗവാനെ നമസ്കരിച്ചു. അവസാനം ഭയചകിതനായി
ഇപ്രകാരം പറഞ്ഞു. ഭഗവാനെ, അങ്ങു
പറഞ്ഞത് ഇപ്രകാരമാണ്.
ഇവിടെയുള്ള പ്രത്യേകത, ഭയക്കുന്നതിനെത്തന്നെയാണ്
ആശ്രയിക്കുന്നതും എന്നതാണ്. പരംപൊരുള്‍ ഏകമാണ്. അതാണ് എല്ലാ സൃഷ്ടിക്കും
സംഹാരത്തിനും അടിസ്ഥാനം. വേറെ ഒന്നുമില്ലല്ലോ എങ്ങും! അതിന്റെ സംഹാരമുഖത്തെയാണ്
ഭയക്കുന്നത്. അതിന്റെതന്നെ അനുഗ്രഹത്തോടാണ് ആശ്രയഭാവം.
(തുടരും..)
No comments:
Post a Comment