ഛാന്ദോഗ്യോപനിഷത്ത് Day (62)
ആറാം അദ്ധ്യായം
തത്ത്വമസി
ആറാം അദ്ധ്യായം
തത്ത്വമസി
മന്ത്രം - മൂന്ന്
''അശനാപിപാസേമേസോമ്യവിജാനീഹീതി യത്രൈതത്
പുരുഷോ�ശിശിഷതിനാമാപ ഏവതദശിതംനയന്തേ
തദ് യഥാഗോനായോ�ശ്വനായഃ പുരുഷനായ
ഇത്യേവംതദപ ആചക്ഷതേ�ശനായേതിത
ത്രൈ്യതച്ഛുംഗമുത്‌പതിതംസോമ്യവിജാനീഹി
നേദമമൂലം ഭവിഷ്യതീതി''.
സോമ്യ=കുഞ്ഞേ; അശനാ പിപാസേ=വിശപ്പും ദാഹവും എന്താണെന്ന്; മേ വിജാനീഹി ഇതി= എന്നില്‍നിന്ന് ധരിച്ചോളൂ എന്ന്; യത്ര പുരുഷഃ=എവിടെയാണോ പുരുഷന്‍, ഏതത് അശിശിഷതിനാമ=ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത്; ആപഃഏവ=ജലമാണ്; തദശിതം നയന്തേ=ആ ഭക്ഷണത്തെ രസാദിരൂപത്തില്‍ ദ്രവമാക്കിനയിക്കുന്നത്; തത്=അതുകൊണ്ട്; യഥാഗോനായഃ=എപ്രകാരമാണോ ഗോവിനെ നയിക്കുന്നവനെ ഗോനായനെന്നു വിളിക്കുന്നത്; അശ്വനായഃ=അശ്വത്തെ നയിക്കുന്നവനെ അശ്വനായനെന്നു വിളിക്കുന്നത്; പുരുഷനായഃ=പുരുഷനെ നയിക്കുന്നവനെ പുരുഷനായന്‍ എന്നുവിളിക്കുന്നത്; തദപഃ=അതുപോലെ ആ ജലത്തെ; അശനായഃ ഇതി ആചക്ഷതേ=അശനത്തെ അതായതു ഭക്ഷണത്തെ നയിക്കുന്നതായതിനാല്‍; അശനായഃ=എന്നു വിളിക്കുന്നു; തത്ര=ആ ജലമെന്ന കാരണത്തില്‍നിന്നാണ്; ഏതത് ശുംഗം ഉത്‌പതിതം=ഈ ശരീരമെന്ന കാര്യം രൂപം കൊണ്ടത്; സോമ്യ=കുഞ്ഞേ; വിജാനീഹി= നല്ലപോലെ ധരിച്ചോളൂ; ഇദം=ഈ ശരീരമെന്ന കാര്യം; അമൂലംനഭവിഷ്യതി ഇതി=കാരണമില്ലാതെ സംഭവിക്കുകയില്ല എന്ന്.
''അശനാപിപാസേ മേ സൗമ്യ വിജാനീഹി ഇതി - സൗമ്യ'' കുട്ടീ ''അശനാപിപാസേ'' വിശപ്പിനെയും ദാഹത്തെയും കുറിച്ച് ''മേ വിജാനീഹി ഇതി'' എന്നില്‍നിന്ന് അറിഞ്ഞാലും.
''യത്ര പുരുഷഃ'' എവിടെയാണോ പുരുഷന്‍ ''ഏതത് അശിശിഷതിനാമ'' ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത്, വിശക്കുന്നവനായി ഭവിക്കുന്നത് എവിടെയാണ്, എപ്പോഴാണ് ''ആപഃ ഏവ'' ജലമാണ് ''തദശിതം നയന്തേ'' ആ ഭക്ഷണത്തെ അവന്റെ ഉള്ളിലേക്ക് കൊണ്ടുപോകുന്നത്. ദാഹിക്കുന്ന, വിശക്കുന്ന ഒരുവന്‍ കഴിക്കുന്ന അന്നത്തെ ശരീരത്തിനകത്തേക്ക്, വയറിനകത്തേക്ക് കൊണ്ടുപോകുന്നത് ജലമാണ്. ഭക്ഷണരൂപത്തില്‍ അതിനെ ദ്രവമാക്കി ഉള്ളിലേക്ക് കൊണ്ടുപോകുന്നത് ജലമാണ്. കാരണം ദ്രവമായി കഴിഞ്ഞാലേ അത് കഴിക്കാന്‍ പറ്റുള്ളൂ. ഡ്രൈ ആയാല്‍ അത് കഴിക്കാന്‍ പറ്റില്ലല്ലോ.
അവലോസ്‌പൊടി കഴിക്കുമ്പോള്‍ അതിന്റെ കൂടെ ചായയും വേണം. എന്നാലേ അതിങ്ങനെ തുടര്‍ച്ചയായി കഴിക്കാന്‍ പറ്റുള്ളൂ. അങ്ങനെയുള്ള പൊടി പോലുള്ള പല സാധനങ്ങളുമുണ്ട്. അപ്പോള്‍ ജലമുണ്ടെങ്കിലാണ് അതുള്ളിലേക്ക് പോവുക.
അതുകൊണ്ട് ''യഥാഗോനായഃ അശ്വനായഃ യഥാഗോനായഃ'' എപ്രകാരമാണോ ഗോവിനെ നയിക്കുന്നവനെ ഗോനായന്‍ എന്നുപറയുന്നത് അതുപോലെ ''പുരുഷനായഃ'' പുരുഷനെ നയിക്കുന്നവനെ പുരുഷനായന്‍ എന്നുപറയുന്നു. ''തദപഃ'' അത് പോലെ ജലത്തെ ''അശ്വനായഃ'' അശ്വനായന്‍ എന്ന് പറയുന്നു. അശനത്തെ, കഴിക്കുന്നതിനെ നയിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അന്നത്തെ കൊണ്ടുപോകുന്നത് ജലമാണ്. അതുകൊണ്ടാണ് തൊണ്ടയില്‍ കുരുങ്ങിയാല്‍ കുറച്ച് വെള്ളം കുടിക്കാന്‍ പറയുന്നത്. വെള്ളം കുടിച്ചുകഴിഞ്ഞാല്‍ അത് കൊണ്ടുപോയിക്കോളും ഭക്ഷണത്തെ, യഥാസ്ഥലത്തേക്ക്. ``അശ്വനായഃ ഇതി ആചക്ഷതേ`` ആ ജലം എന്ന കാരണത്തില്‍നിന്ന് ``തത്ര`` അവിടെനിന്നാണ്, അതില്‍നിന്നാണ് ``ഏതത് ശുംഗം ഉത്‌പതിതം`` ഈ ശരീരമെന്ന കാരണം ഉദ്‌ഭവിച്ചത്, ജലത്തില്‍ നിന്നാണുല്‍ഭവിച്ചത്. ഈ ശരീരമെന്ന കാര്യത്തിന് കാരണമായിട്ടുള്ളത് അതാണ് ``സൗമ്യ`` കുട്ടീ ``വിജാനീഹി`` നന്നായി അറിഞ്ഞോളൂ. ഇതിനെ നന്നായി മനസ്സിലാക്കിയാലും. ``ഇദം`` ഈ ശരീരം, കാര്യമായിട്ടുള്ള ഈ ശരീരം ``അമൂലം ന ഭവിഷ്യതി ഇതി`` കാരണമില്ലാതെ ഭവിച്ചതല്ല. ഈ ശരീരത്തിനൊരു കാരണമുണ്ട്. ഈ ശരീരത്തിന്റെ കാരണം ജലമാണ്. ജലത്തില്‍നിന്നാണ് ഈ ശരീരം ഉദ്‌ഭവിച്ചത്.
കാരണമില്ലാത്ത ഒരു കാര്യം ഇവിടെ ഇല്ല. ഇനി ഇവിടെ കാര്യത്തില്‍നിന്ന് കാരണത്തിലേക്കും, ആ കാരണത്തെ കാര്യമാക്കിക്കൊണ്ട് അതിന്റെ കാരണത്തിലേക്കും, അതിന്റെ കാരണത്തെ കാര്യമാക്കിക്കൊണ്ട് അതിന്റെ കാര്യത്തിലേക്കും, ഇങ്ങനെ കാര്യകാരണ നിരാസകാരണം എന്ന ആ പ്രക്രിയ ഇവിടെ തുടരുന്നു. വളരെ രസകരമാണിത്.
ഉപനിഷത്ത് അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം പ്രകടമാക്കുന്നു.

(തുടരും...)
No comments:
Post a Comment