ഛാന്ദോഗ്യോപനിഷത്ത് (64)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
മന്ത്രം - അഞ്ച്
``അഥയത്രൈതത്‌പുരുഷഃ പിപാസതി നാമ
തേജ ഏവ തത്‌പീതം നയതേ
തദ്‌യഥാഗോനായോ�ശ്വനായഃ പുരുഷനായ ഇത്യേവം
തത്‌തേജാ ആചഷ്‌ട ഉദന്യേതി
തത്രൈതദേവശുംഗമുത്‌പതിതം
സോമ്യവിജാനീഹി നേദമമൂലം ഭവിഷ്യതീതി``.
അഥ=ഇനിയും; യത്ര പുരുഷഃ=എവിടെയാണോ പുരുഷന്‍; പിപാസതി നാമ=വെള്ളം കുടിക്കാനാഗ്രഹിക്കുന്നത്; ഏതത് തേജഃ ഏവ=ഈ തേജസ്സുതന്നെയാണ്; തത്‌പീതം നയതേ=ആവെള്ളത്തെ വറ്റിച്ച് പ്രാണരൂപവും മറ്റുമാക്കി നയിക്കുന്നത്; തത്=അതുകൊണ്ട്; യഥാ ഗോനായാഃ=എപ്രകാരമാണോ ഗോനായന്‍; അശ്വനായഃ പുരുഷനായഃ=അശ്വനായന്‍ പുരുഷനായന്‍ എന്നൊക്കെ പേരു വന്നു ചേരുന്നത്; ഇതി ഏവം=അപ്രകാരം; തത് തേജഃ ആചഷ്‌ടേ=ആ തേജസ്സിനു പേരുവന്നുചേര്‍ന്നു; ഉദന്യ ഇതി=ഉദകത്തെ അതായതു വെള്ളത്തെ നയിക്കുന്നതു കൊണ്ട് ഉദന്യം എന്ന്; തത്ര=അവിടെ; ഏതത് ഏവശുംഗം=ജലത്തില്‍നിന്നും ദേഹമെന്ന ഈ കാര്യം; ഉത്‌പതിതം സോമ്യ വിജാനീഹി=രൂപപ്പെട്ടു എന്നു കുഞ്ഞേ ധരിച്ചോളു; ഇദം=ഈ ശരീരം; അമൂലം ന ഭവിഷ്യതി ഇതി=കാരണമില്ലാതെ സംഭവിക്കുകയില്ലെന്നറിഞ്ഞോളൂ എന്ന്.
``അഥ`` അനന്തരം ഇനിയും ``യത്ര പുരുഷഃ`` എവിടെയാണോ പുരുഷന്‍ ``പിപാസതി നാമ`` വെള്ളം കുടിക്കുവാനാഗ്രഹിക്കുന്നവനായിട്ടിരിക്കുന്നത് ``ഏതത് തേജഃ ഏവ`` ഈ തേജസ്സുതന്നെയാണ് ``തത്‌പീതം നയതേ`` ആ വെള്ളത്തിനെ നയിക്കുന്നത്. അപ്പോള്‍ കഴിക്കുന്ന അന്നത്തെ കൊണ്ടുപോകുന്നത് ജലമാണ്. ജലത്തെ പ്രാണരൂപമാക്കി നയിക്കുന്നത് തേജസ്സും.
പുരത്തില്‍ മാറിമാറി വസിക്കുന്നവനാണ് പുരുഷന്‍. ``പുരേശയനാത് ഇതി പുരുഷഃ`` എന്നാണ്. എല്ലാവരും ഇതില്‍പെടും. ``ഏതതതേജഃ ഏവ തത്‌പീതം നയതേ`` ഈ തേജസ്സാണ് ആ ജലത്തെ കൊണ്ടുപോകുന്നത്. ``യഥാഗോനായോ�ശ്വനായഃ പുരുഷനായഃ`` ഏത് പ്രകാരത്തിലാണ് പശുവിനെ നയിക്കുന്നവനെ ഗോനായന്‍ എന്നും, അശ്വത്തെ നയിക്കുന്നവനെ, അശ്വനായനെന്നും, പുരുഷനെ നയിക്കുന്നവനെ പുരുഷനായനെന്നും ഇതുപോലെ ``തത് തേജഃ`` തേജസ്സിനെ നയിക്കുന്നതുകൊണ്ട് ``ഉദന്യേതി`` ഉദന്യന്‍ എന്നുപറയുന്നു. ഉദകത്തെ നയിക്കുന്നതുകൊണ്ട്. ഉദകം എന്നുപറഞ്ഞാല്‍ ജലം. ഉദകത്തെ നയിക്കുന്നവനാണ് ഉദന്യന്‍. അപ്പോള്‍ തേജസ്സുണ്ടെങ്കിലേ വെള്ളം അങ്ങോട്ട് പോവുകയുള്ളൂ.
മരിക്കാന്‍ കാലത്ത് വെള്ളം കൊടുക്കുന്ന സമയത്ത് കുറേശ്ശേ കുറേശ്ശെ ഇങ്ങനെ പോവും. തേജസ്സുള്ളതുവരെ അതങ്ങനെ ഇറങ്ങി ഇറങ്ങി പോവും. തേജസ്സ് നയിക്കാന്‍ ഇല്ലാതെയാകുമ്പോഴാണ് അതൊഴിച്ചതുപോലെ തിരിച്ച് ഇങ്ങോട്ട് വരുന്നത്. ജലത്തെ തേജസ്സാണ് കൊണ്ടുപോകുന്നത്. ജലമങ്ങോട്ട് ഒഴിച്ചുകഴിഞ്ഞാല്‍ വെറുതെ അങ്ങോട്ട് പോവില്ല എന്ന്. അങ്ങനെ യാണെങ്കില്‍ അതുപോലെ പുറത്തേക്കും ജലത്തിന് പോവാമല്ലോ. നമ്മുടെ ഉള്ളിലേക്ക് തേജസ്സാണ്, ഈ ജലത്തെ കൊണ്ടുപോകുന്നത്. അതുകൊണ്ടൊരു പേരുകൊടുത്തു. നമ്മുടെ പൂര്‍വ്വികന്മാര്‍, എത്ര ശ്രദ്ധാപൂര്‍വ്വമാണ് പേരിടുന്നത്. അവര്‍ പ്രപഞ്ചത്തിലെ വസ്‌തുക്കള്‍ക്ക് പേരിടുന്നതില്‍ ഇത്രയും ശ്രദ്ധകാണിച്ചിട്ടുണ്ടെങ്കില്‍ നാം നമ്മുടെ കുട്ടികള്‍ക്ക് ഇടുന്ന പേരില്‍ എത്ര ശ്രദ്ധകാണിക്കണം.
ഉദകത്തെ നയിക്കുന്നതുകൊണ്ട്, ജലത്തെ നയിക്കുന്നതുകൊണ്ട് അതിനെ ഉദന്യന്‍ എന്നുപറയുന്നു. ``തത്ര`` അവിടെ ``ഏതത് ഏവ ശുംഗം`` ജലത്തില്‍ നിന്ന് ഈ ദേഹമെന്ന കാര്യം ``ഉത്‌പതിതം സോമ്യാ വിജാനീഹി`` ശരീരം എന്നത് ഉണ്ടായി എന്ന് നീ അറിഞ്ഞാലും. ``ഇദം`` ഈ ശരീരം ``അമൂലം ന ഭവിഷ്യതി ഇതി`` ഇതൊരു കാരണം ഇല്ലാതെ ഉണ്ടായതല്ല. ഇതിനൊരു കാരണം ഉണ്ട്. ഈ കാരണത്തെ കുറിച്ചുതന്നെയാണ് ഇനിയിങ്ങനെ കൊണ്ടുപോകുന്നത്. നമുക്ക് കാരണമായിട്ടുള്ളത്, ഈ പ്രപഞ്ചത്തിന് കാരണമായിട്ടുള്ളതെന്ത്? എങ്ങിനെയാണ് ഈ കാരണത്തെ കണ്ടെത്തുക?

(തുടരും...)
No comments:
Post a Comment