ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 25
ശനൈഃ ശനൈരുപരമേത്
ബുദ്ധ്യാ ധൃതിഗൃഹീതയോ...
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്
ധാരണയാല്‍ സ്വാധീനപ്പെടുത്തിയ ബുദ്ധികൊണ്ട് മനസ്സിനെ ആത്മാവില്‍ത്തന്നെ സ്ഥിതിചെയ്യുന്നതാക്കി (നിശ്ചലമാക്കി) ഇരുത്തി ക്രമത്തിലുള്ള അഭ്യാസംകൊണ്ട് മനസ്സിനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്നെ ഇന്ദ്രിയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിക്കേണ്ടതാ കുന്നു. ഒന്നും തന്നെ ചിന്തിക്കാതെയും ഇരിക്കണം.
വിവേകബലമുള്ള ബുദ്ധികൊണ്ട് മനസ്സിനെ ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചിട്ട് മെല്ലെമെല്ലെ അന്തരാത്മാവില്‍ രമിക്കണം. മറ്റൊന്നുംതന്നെ ആലോചിക്കരുത്.
മനസ്സിനെ ശുദ്ധിയാക്കാന്‍ ബുദ്ധിക്കേ സാധിക്കൂ. അതിന് ആ ബുദ്ധി ആദ്യം ശുദ്ധമായ അറിവുകൊണ്ട് കരുത്താര്‍ജിക്കണം.
ഉപാധിസ്വരൂപമായ മനസ്സ് ബുദ്ധിയിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പതിവും ബുദ്ധി അതിന് വശംവദമാകുന്ന കീഴ്‌വഴക്കവും മെല്ലെ മെല്ലെ നിലയ്ക്കണം. മെല്ലെ എന്നു പറയാന്‍ കാര്യമുണ്ട്. മനസ്സിന്റെ ഓരോ നിലപാടും ദേഹത്തിലെ പല ഗ്രന്ഥികളില്‍ നിന്നും (ductless glands)ഒരുപാട് സ്രവങ്ങള്‍ (e.g. adrenaline) ഉളവാക്കുന്നു. രക്തസമ്മര്‍ദവും ഹൃദയസ്പന്ദവും വരെ വ്യത്യാസപ്പെടുത്തുന്ന ഈ രാസപദാര്‍ഥങ്ങളെ അവയുടെ സ്വാഭാവികപരിണതിക്ക് വിടാതെ കടുംപിടിത്തം നടത്തിയാല്‍ പലവിധ രോഗങ്ങളും അത്യാഹിതംതന്നെയും സംഭവിക്കാമെന്ന് ആധുനിക ശരീരശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
(തുടരും..)

No comments:
Post a Comment