ഛാന്ദോഗ്യോപനിഷത്ത് (10)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പത്താം ദിവസം
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പത്താം ദിവസം
സത്വബുദ്ധിയായിട്ടുള്ള അവനോട് അവന്റെ അച്ഛന്‍ പറഞ്ഞു. ഹേ ശ്വേതകേതോ, അല്ലയോ കുട്ടി 'ബ്രഹ്മചര്യം വസ' ബ്രഹ്മചാരിയായിട്ട് ഇരിക്കൂ. വസിക്കൂ. മോനേ നീ കല്ല്യാണം കഴിക്കരുത് എന്നല്ല. 'ബ്രഹ്മചര്യം വസ' എന്നാല്‍ വേദാധ്യായനം ചെയ്യണം. സ്‌കൂളിലേക്ക് പോയ്‌ക്കൊള്ളൂ. സ്‌കൂളില്‍ പോകാന്‍ തയ്യാറാവണം. ഇതില്‍നിന്ന് നമുക്ക് പഠിക്കാനുണ്ട്.
നാം കുട്ടികളെ തയ്യാറാക്കി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത് എങ്ങിനെയാണ്? കുട്ടികളെ വേറെ എന്തൊക്കെയോ പറഞ്ഞിട്ട് കൊണ്ടുപോകും. കെ.ജി. ക്ലാസ്സിലൊക്കെ ചേര്‍ക്കുന്ന സമയത്ത് കുട്ടി ചേട്ടനെയോ, ചേച്ചിയെയോ ബാഗുമൊക്കെയിട്ട് പോകുന്നത് കാണുന്ന സമയത്ത്, ഇവന്റെയുള്ളില്‍ എന്നാണ് എന്നെയും സ്‌കൂളില്‍ കൊണ്ടുപോവുന്നത് എന്നുള്ള വല്ലാത്തൊരു ആഗ്രഹമുണ്ടാകും. ചേട്ടനെയോ ചേച്ചിയേയോ സ്‌കൂളിലേക്ക് കൊണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഇവന്‍ അമ്മയുടെ ഒക്കത്തിരുന്ന് കൂടെ വന്നിട്ടുണ്ടാകും. എന്നിട്ടവര്‍ ക്ലാസ്സിലേക്ക് പോകുമ്പോള്‍ എനിക്കും പോണം എന്നൊക്കെ പറഞ്ഞ് കരയും. അപ്പോള്‍ ടീച്ചര്‍ പറയും: അടുത്തകൊല്ലം വരാം എന്നൊക്കെ. അങ്ങനെയാണ് ആദ്യത്തെ സ്‌കൂളിലേക്കുള്ള യാത്ര.
ആദ്യത്തെ നമ്മുടെ സ്‌കൂള്‍ യാത്ര. ഒരു വല്ലാത്തൊരു അനുഭവമൊക്കെ ആയിരിക്കും. ഒന്നാം ക്ലാസ്സിലേക്ക് പോകുമ്പോള്‍
അല്ലെങ്കില്‍ നഴ്‌സറിയിലേക്ക് പോകുമ്പോള്‍ അന്ന് വലിയൊരുത്സാഹമാണ്. കാരണം അച്ഛന്‍ ബാഗ് കൊണ്ടുവന്നിട്ടുണ്ടാകും. പിന്നെ വാട്ടര്‍ ബോട്ടില്‍, അങ്ങനെ എന്തെങ്കിലുമൊക്കെ പുതിയ പുതിയ സമാഗ്രികള്‍ നമുക്ക് വേണ്ടി വാങ്ങിയിട്ടുണ്ടാകും. വലിയ ഉത്സാഹത്തോടെയാണ് പോവുന്നത്. അവിടെ ചെന്നുകഴിഞ്ഞാല്‍ ചിലപ്പോള്‍ കരച്ചിലാവും. രണ്ടാംദിവസം മുതല്‍ പിന്നെയങ്ങോട്ടേക്ക് പോവുന്നത് നമുക്ക് ഇഷ്‌ടമേയുള്ള കാര്യമല്ല. പിന്നെ അമ്മ നമ്മളെ കൊണ്ടുപോകുന്നത് തഞ്ചത്തിലും താളത്തിലുമൊക്കെയാണ്. സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ടല്ല കൊണ്ടുപോവുക. ഉറങ്ങിക്കിടക്കുന്നിടത്തുനിന്ന് അങ്ങനെതന്നെ എടുത്തുകൊണ്ടുപോവും. എന്നിട്ട് അവിടെ കൊണ്ടുവെച്ച് കാണാതെ പോരും. എന്നിട്ട് കുട്ടി കരയും. ഈയൊരു രീതിയെ ഭാരതീയ സംസ്‌കൃതി അംഗീകരിക്കുന്നേയില്ല. സന്തോഷത്തോടെയും ഉത്സാഹത്തോടെയും കൂടിയാണ് കുട്ടി സ്‌കൂളിലേക്ക് പോകേണ്ടത്.

(തുടരും....)
No comments:
Post a Comment