ഉപനിഷത്ത് പഠനം, എണ്‍പത്തിഒന്നാം ദിവസം, ഈശാവാസ്യം
വസിഷ്‌ഠന്‍ പറയുന്നു. പ്രകടമാകാത്ത മയിലിന്റെ കാരണശരീരമാണിത്. ആ കാണുന്നതോ സ്ഥൂലശരീരം. ഇതുപോലെ നമുക്ക് ഒരു സ്ഥൂലവും സൂക്ഷ്‌മവും. സൂക്ഷ്‌മശരീരത്തില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നു. പ്രാണന്‍ പ്രവര്‍ത്തിക്കുന്നു. ഓരോ ലോകത്തെ നാം ഉണ്ടാക്കുന്നു. കാരണശരീരത്തില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല. പ്രാണന്‍ മാത്രം പ്രവര്‍ത്തിക്കുന്നു. സ്ഥൂലശരീരത്തില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നു, ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രാണന്‍ പ്രവര്‍ത്തിക്കുന്നു. ഓരോന്നിന്റെയും പ്രവര്‍ത്തനം നിലയ്‌ക്കുമ്പോള്‍ അതത് ഭാവങ്ങളിലേക്ക് ശരീരം മാറുന്നു. ഇത് വേദാന്തശാസ്‌ത്രത്തില്‍ വിസ്‌തരിച്ച് ചര്‍ച്ച ചെയ്യുന്നൊരു വിഷയമാണ്.
ഈ മൂന്ന് ശരീരങ്ങളെയാണ് ഇവിടെ ഈ മൂന്ന് ഭാവങ്ങളില്‍ നിരാകരിച്ചത്. അകായം=കാരണശരീരമില്ലാത്തത്, അവ്രണം=മുറിവേല്‍ക്കാത്തത്-സ്ഥൂലം, അസ്‌നാവിരം=നാഡിഞരമ്പില്ലാത്തത് -സൂക്ഷ്‌മം. ഈശ്വരന്, ഈ സത്യത്തിന് മൂന്ന് ശരീരവും ഇല്ല. ``സഃ പര്യഗാത്`` അതെല്ലായിടത്തും നില കൊള്ളുന്നു. നിറഞ്ഞുനില്‌ക്കുന്നു. എല്ലാറ്റിനേയും അതിവര്‍ത്തിച്ച് - നാമരൂപാദികള്‍ക്കൊക്കെ വിരാമമിട്ടുകൊണ്ട് അതാണ് ഈ കാണായതെല്ലാം. ``അകായം, അവ്രണം, അസ്‌നാവിരം`` - ശരീരമില്ലാത്തതാണ്, മുറിവേല്‍ക്കാത്തതാണ്, നാഡിഞരമ്പുകളില്ലാത്തതാണ്. മുറിവേല്‍ക്കുന്നതൊക്കെ ഈ സ്ഥൂലശരീരത്തിലാണ്.
``ശുദ്ധം`` അത് ശുദ്ധമാണ്. കലര്‍പ്പില്ലാത്തതാണ്. മറ്റൊന്നും ചേരാത്തത്. നമ്മുടെ കയ്യിലൊക്കെയുള്ള സ്വര്‍ണ്ണത്തില്‍ അല്‌പം ചെമ്പ് ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് അതിനെ 916 എന്നുപറയുന്നത്. 100 അല്ല. ഇത് 100ആണ്. കലര്‍പ്പില്ലാത്തതാണ്. ഒരു മിശ്രിതവും ഇല്ലാത്തതാണ്. കാരണം ഈ പ്രപഞ്ചം പഞ്ചീകരിക്കപ്പെട്ടതാണ്.
നാം കാണുന്ന ഈ വിശ്വത്തിലെല്ലാം പഞ്ചീകരണം നടന്നിട്ടുള്ളതാണ്. പഞ്ചീകരണമെന്നുപറഞ്ഞാല്‍ അഞ്ച് മഹാഭൂതങ്ങള്‍ ചേര്‍ന്നത്. ചേര്‍ച്ചയ്‌ക്ക് ഒരു കണക്കൊക്കെയുണ്ട്. പഞ്ചീകരണത്തിന് മുമ്പുള്ള അവസ്ഥയ്‌ക്ക് വേദാന്തത്തില്‍ പറഞ്ഞിട്ടുള്ളത് എന്താണെന്നുവെച്ചാല്‍ അതിന്റെ തന്മാത്രകള്‍ എന്നാണ്. തന്മാത്ര എന്നാല്‍ തത് മാത്ര. അത് മാത്രം. ആകാശം മാത്രമായിട്ടുള്ളൊരവസ്ഥ. വായുമാത്രമുള്ളൊരവസ്ഥ. അഗ്നിമാത്രമുള്ളൊരവസ്ഥ. ജലം മാത്രമുള്ള അവസ്ഥ. ഭൂമി മാത്രമുള്ള അവസ്ഥ. ഇങ്ങനെ തന്മാത്രകള്‍. അത് മാത്രം. ആ തന്മാത്രയിലേക്കാണ് പഞ്ചീകരണം നടക്കുന്നത്. പഞ്ചീകരണമെന്ന് പറഞ്ഞാല്‍ ഒരു തന്മാത്രയിലെ അതിന്റെ പകുതിഭാഗം മാറിനിന്ന് ബാക്കിയുള്ള പകുതിഭാഗം നാല് ആയി പിരിഞ്ഞ്, ആ നാല് ഭൂതങ്ങള്‍ 1/8 എന്ന കണക്കില്‍ വരും. പഞ്ചീകരിക്കപ്പെട്ട ഭൂതങ്ങളുടെ കണക്ക് പറയുമ്പോള്‍ അര്‍ദ്ധഭാഗം ആകാശവും അതിന്റെ അര്‍ദ്ധഭാഗത്തില്‍ ഒരു ഭാഗം വായു, ഒരു ഭാഗം അഗ്നി, ഒരു ഭാഗം ജലം, ഒരു ഭാഗം ഭൂമി. ഈ നാല് ഭാഗങ്ങള്‍ ചേര്‍ന്ന ഒരു അര്‍ദ്ധഭാഗവും, ബാക്കി അര്‍ദ്ധഭാഗവും ചേര്‍ന്നതാണ് ഈ വിശ്വം. ഇതുപോലെതന്നെയാണ് അഗ്നിയുടെ കാര്യത്തിലും. അഗ്നി പകുതിഭാഗം. പിന്നെയുള്ള പകുതിഭാഗത്തില്‍ ആകാശമുണ്ട്, വായുവുണ്ട്, ജലമുണ്ട്, ഭൂമിയുണ്ട്. ഇതുതന്നെയാണ് ജലത്തിന്റേയും, വായുവിന്റേയും, ഭൂമിയുടേയും അവസ്ഥ. അഞ്ച് മഹാഭൂതങ്ങള്‍. ഇതാണ് ഈ വിശ്വം.

(തുടരും....)
No comments:
Post a Comment