ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 4
അര്‍ജുന ഉവാചഃ
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി
അര്‍ജുനന്‍ പറഞ്ഞു: അങ്ങയുടെ ജനനം പിന്നീടും സൂര്യന്‍േറത് അതിനു വളരെ മുന്‍പും ആയിരുന്നുവല്ലോ. അപ്പോള്‍, അങ്ങ് ആദ്യമേതന്നെ സൂര്യന് ഇതുപദേശിച്ചു എന്ന പ്രസ്താവം ഞാനെങ്ങനെ ശരിയെന്നറിയും?
അര്‍ജ്ജുനന്‍ ചോദിച്ചു: അല്ലയോ കരുണാനിധിയായ ദേവാ! ഒരു മാതാവിന് തന്റെ ശിശുവിനോടു സ്നേഹമുണ്ടാകുന്നതില്‍ എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? സംസാരജീവിതത്തില്‍ തളര്‍ച്ചയും ക്ഷീണവും ബാധിക്കുന്നവര്‍ക്ക് അങ്ങ് ഒരഭയസ്ഥാനമാണ്. അഗതികള്‍ക്ക് അന്‍പേറിയ അമ്മയാണ്. ഞങ്ങളുടെ (പാണ്ഡവരുടെ) ജീവിതം തന്നെ അങ്ങയുടെ ദിവ്യമായ അനുഗ്രഹത്തിന് കടപ്പെട്ടിരിക്കുന്നു. അംഗവൈകല്യമുള്ള ഒരു ശിശുവിന് ജന്മം നല്കാന്‍ ഇടയാകുന്ന മാതാവ് അതിനെ ജനനം മുതല്‍ക്കുതന്നെ പ്രത്യേകം പരിചരിക്കണമെന്ന് പറയേണ്ടതുണ്ടോ? അങ്ങേയ്ക്ക് ഞങ്ങളോടുള്ള ബന്ധം അപ്രകാരമാണ്. ഞാന്‍ അങ്ങയോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അത് അങ്ങ് ശ്രദ്ധയോടെ കേള്‍ക്കണമെന്നും എന്നോട് നീരസം തോന്നരുതെന്നും പ്രത്യേകമായ അപേക്ഷയുണ്ട്. കര്‍മ്മയോഗരഹസ്യത്തെപ്പറ്റി അങ്ങ് വിവസ്വാന് ഉപദേശിച്ചുവെന്നുള്ള അങ്ങയുടെ പ്രസ്ഥാവന ഒരു നിമിഷ നേരത്തേക്കുപോലും എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ക്കുപോലും വിവസ്വാന്‍ ആരായിരുന്നു എന്ന് അറിയാമായിരുന്നില്ല. പിന്നെ എങ്ങനെ, എപ്പോഴാണ്, അങ്ങു വിവസ്വാന് ഉപദേശം നല്‍കിയത്? വിവസ്വാന്‍ അതിപുരാതനമായ കാലത്ത് ജീവിച്ച ആളല്ലേ? അങ്ങയുടെ ഉത്ഭവം ഈ അടുത്തകാലത്തും. ആ നിലയ്ക്ക് അങ്ങയുടെ ഈ പ്രസ്ഥാവനയില്‍ വൈരുദ്ധ്യമുണ്ട്. അതേ സമയത്ത്, അല്ലയോ ഭഗവാനേ, അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് ഒരു നിഗൂഢതത്വമാണ്. ആ നിലയ്ക് അങ്ങു പറഞ്ഞതു സത്യമല്ലെന്ന് എനിക്ക് എങ്ങനെ പറയാന്‍ കഴിയും? ആകയാല്‍ അങ്ങ് സൂര്യദേവന് ഈ ഉപദേശം നല്‍കിയതിനെപ്പറ്റി, വ്യക്തമായി മനസ്സിലാക്കത്തക്കവിധത്തില്‍ എന്നോടു പറഞ്ഞാലും.
പ്രാപഞ്ചിക പരിഗണനകള്‍ വെച്ചുനോക്കിയാല്‍ പ്രത്യക്ഷത്തില്‍ അവിശ്വസനീയമായ ഈ അവകാശവാദം ബോധിക്കണമെങ്കില്‍ വക്താവിനെപ്പറ്റി കുറച്ചുകൂടി നന്നായി അറിയണം. പ്രാപഞ്ചികാര്‍ഥത്തിലാണെങ്കില്‍ ഈശ്വരന്‍തന്നെയാണ് സംസാരിക്കുന്നത് എന്ന ഉറപ്പ് കിട്ടണം. താത്ത്വികതലത്തിലോ, തന്നിലെ പരമാത്മാവിന്റെ സ്വരമാണ് കേള്‍ക്കുന്നത് എന്ന് തിരിച്ചറിയണം. രണ്ടും ഒരുമിച്ചു സാധിക്കുന്ന തരത്തിലാണ് മറുപടി
(തുടരും.....)
No comments:
Post a Comment