ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ലോകം 40,41,42, 43
ഇന്ദ്രിയാണി മനോബുദ്ധിഃ
അസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍വിമോഹയത്യേഷഃ
ജ്ഞാനമാവൃത്യ ദേഹിനം.
അസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍വിമോഹയത്യേഷഃ
ജ്ഞാനമാവൃത്യ ദേഹിനം.
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമെന്ന് പറയപ്പെടുന്നു. ഈകാമം ഇന്ദ്രിയങ്ങളെ ആശ്രയിച്ചു ആത്മാനുഭവത്തെ മറച്ചുകൊണ്ട് ജീവനെ പലവിധത്തില്‍ മോഹിപ്പിക്കുന്നു.
ഇന്ദ്രിയങ്ങളില്‍നിന്നാണ് തുടക്കം. താത്കാലിക സുഖങ്ങള്‍ തേടി അവ കടിഞ്ഞാണറ്റ കുതിരകളായി വിലസുന്നു. മനസ്സിനെ അവ തോന്നിയപടി വലിച്ചുകൊണ്ടുപോകുന്നു. മനസ്സാകട്ടെ, ബുദ്ധിയെ തന്റെ കൂടെ വലിച്ചിഴയ്ക്കുന്നു. ബുദ്ധി ആത്മാവിനെ ഭ്രമിപ്പിക്കുന്നു.
നടക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലായ സ്ഥിതിക്ക് ഇനി ശസ്ത്രക്രിയ തുടങ്ങാം
നടക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലായ സ്ഥിതിക്ക് ഇനി ശസ്ത്രക്രിയ തുടങ്ങാം
തസ്മാത് ത്വമിന്ദ്രിയാണ്യാദൗ
നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം.
നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം.
ഹേ ഭരതശ്രേഷ്ഠ, അതുകൊണ്ട്നീ ഇന്ദ്രിയങ്ങളെ ആദ്യംതന്നെ നിയന്ത്രിച്ചിട്ടു ആത്മജ്ഞാനത്തേയും ശാസ്ത്രവിജ്ഞാനത്തേയും നശിപ്പിക്കുന്നതും പാപ രൂപമായിരിക്കുന്നതുമായ ഈ കാമത്തെ നശിപ്പിക്കുക.
പക്ഷേ, ജീവികള്‍ പ്രകൃതിയിലെ ഗുണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ദ്രിയനിഗ്രഹംകൊണ്ടു മാത്രം ഒന്നും നടപ്പില്ലെന്ന് നേരത്തെ പറഞ്ഞു. ശരിയാണ്, എങ്കിലും ഇന്ദ്രിയനിയന്ത്രണംകൊണ്ട് കാര്യമില്ലെന്നല്ല പറഞ്ഞത്. മൂക്കു മുറിച്ചതുകൊണ്ട് മുല്ലപ്പൂമണത്തിനുള്ള ആര്‍ത്തി പോവില്ല. നാക്കരിഞ്ഞതുകൊണ്ട് പാല്പായസക്കൊതിയും മാറില്ല. ഇന്ദ്രിയങ്ങളെ വഴിക്കുവരുത്താനാണ് പിരിച്ചുവിടാനല്ല ഇവിടെ ഉപദേശം.
വിറളിപിടിച്ച ഈ കുതിരകളെ എങ്ങനെ പിടിച്ചുകെട്ടാമെന്ന പരിഭ്രമം വേണ്ട. വഴിയുണ്ട് -
ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാബുദ്ധിഃ
യോ ബുദ്ധേഃ പരസ്തു സഃ
ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാബുദ്ധിഃ
യോ ബുദ്ധേഃ പരസ്തു സഃ
ദേഹാദികളേക്കാള്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ശ്രേഷ്ഠമാകുന്നു എന്ന് വിദ്വാന്‍മാര്‍പറയുന്നു. എന്നാല്‍ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായത് ഏതോ , അത് അവന്‍ (ആത്മാവ്)ആകുന്നു.
പുലിയുടെ വാലില്‍ പിടികൂടി നട്ടം തിരിയാതിരിക്കാനാണ് ഈ ക്രമം വിശദമാക്കിയത്. മഹത്ത്വത്തിന്റെ ശ്രേണി മനസ്സിലായാല്‍ പിന്നെ വെറുതെ താഴെത്തട്ടില്‍ ചെന്ന് വൃഥാഭജനം ഇരിക്കേണ്ട! താഴെക്കിടക്കാര്‍ മോശക്കാരാണെന്നല്ല. കല്പന വരുന്നത് മുകളില്‍നിന്നാണ്, അത് അനുസരിക്കയേ കീഴ്ജീവനക്കാര്‍ക്ക് നിവൃത്തിയുള്ളൂ. ഒരു തീരുമാനവും ഇടനിലക്കാരില്‍ ആരുടെയും സ്വന്തമല്ല. ബുദ്ധിയാണ് എല്ലാം നിശ്ചയിക്കുന്നത്. താന്‍ ആത്മാവിനാണോ മറുദിശയില്‍ മനസ്സിനാണോ വിധേയമാകേണ്ടത് എന്ന സുപ്രധാനമായ ഒരു തീരുമാനമേ ഇക്കാര്യത്തില്‍ ബുദ്ധി എടുക്കേണ്ടതുള്ളൂ. പിന്നെ മനസ്സ് ബുദ്ധിയുടെ കല്പനയും ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ (ബൈ ഓര്‍ഡര്‍) കല്പനയും അനുസരിക്കും. പെട്ടെന്നു നടക്കില്ല. കാരണം, മറിച്ചൊരു കീഴ്‌വഴക്കം ഉണ്ടായിപ്പോയെങ്കില്‍ കുറെ അച്ചടക്ക നടപടികളും ബന്ധനങ്ങളും ഒക്കെ വേണ്ടിവന്നേക്കാം.
എന്തുതന്നെ ആയാലും കാര്യം നടത്താന്‍ വേറെ വഴി ഇല്ല.
ഇനി ഈ സര്‍ജിക്കല്‍ മാന്വലിന്റെ ഭരതവാക്യം -
ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം
എന്തുതന്നെ ആയാലും കാര്യം നടത്താന്‍ വേറെ വഴി ഇല്ല.
ഇനി ഈ സര്‍ജിക്കല്‍ മാന്വലിന്റെ ഭരതവാക്യം -
ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം
അല്ലയോ അര്‍ജ്ജുന, ഇപ്രകാരം ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായി ആത്മാവിനെ അറിഞ്ഞിട്ട് നിശ്ചയാത്മകമായ ബുദ്ധികൊണ്ട് മനസ്സിനെ അടക്കി ജയിപ്പാന്‍ പ്രയാസമായ കാമരൂപമായ ശത്രുവിനെ ഹനിച്ചാലും.
അര്‍ജ്ജുന, കാമങ്ങളെ കീഴടക്കാന്‍ പ്രയോഗിക്കുന്ന ഉപായങ്ങളൊക്കെ അതിനെ ശക്തിപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ഹഠയോഗികള്‍പ്പോലും കാമം കീഴടക്കുന്നു. ഇതിന്റെ പങ്കപ്പാടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി മാത്രമേയുള്ളൂ. അതനുഷ്ഠിക്കാനുള്ള ഉള്‍ക്കരുത്ത് നിനക്ക് ഉണ്ടെങ്കില്‍ ഞാന്‍ അത് വിശദീകരിച്ചു തരാം. കാമത്തിന്റെ ഇരിപ്പിടം എല്ലാ കര്‍മ്മങ്ങളുടേയും ഉത്ഭവസ്ഥാനമായ ഇന്ദ്രിയങ്ങളാണ്. അത് കൊണ്ട് നീ നിന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടത്. അപ്പോള്‍ നിന്റെ മനസ്സ് അലഞ്ഞു തിരിയാതെ ഒരിടത്ത് ഉറച്ചു നില്‍ക്കും. ബുദ്ധി സ്വതന്ത്രമാകും. കാമത്തിനും ക്രോധത്തിനും ലഭിച്ചിരുന്ന എല്ലാ അവലംബവും പിന്തുണയും ഇല്ലാതാകും. കാമവും ക്രോധവും നാമാവിശേഷമാകുമ്പോള്‍ നിനക്ക് ആത്മജ്ഞാനം ഉണ്ടാവുകയും പരമാനന്ദം അനുഭവിക്കുകയും ചെയ്യും.
സഞ്ജയന്‍ ധൃതരഷ്ട്രനോടു പറഞ്ഞു; മഹാരാജാവേ, ശ്രീകാന്തനായ ശ്രീകൃഷ്ണന്‍, പരിപൂര്‍ണ്ണരില്‍ പരിപൂര്‍ണ്ണനായ ഭഗവാന്‍, ദേവാദിദേവനായ മഹാവിഷ്ണു അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞു.
ഇനിയും പുരാതനമായ ചില കഥകള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയും. അതു കേള്‍ക്കുമ്പോള്‍ പാണ്ഡുപുത്രന്‍ ചോദ്യങ്ങളും ചോദിക്കും. ഭഗവാന്റെ കാവ്യാത്മകമായ മറുപടി കേഴ്വിക്കാരെ ആനന്ദഭരിതരാക്കും.
സഞ്ജയന്‍ ധൃതരഷ്ട്രനോടു പറഞ്ഞു; മഹാരാജാവേ, ശ്രീകാന്തനായ ശ്രീകൃഷ്ണന്‍, പരിപൂര്‍ണ്ണരില്‍ പരിപൂര്‍ണ്ണനായ ഭഗവാന്‍, ദേവാദിദേവനായ മഹാവിഷ്ണു അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞു.
ഇനിയും പുരാതനമായ ചില കഥകള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയും. അതു കേള്‍ക്കുമ്പോള്‍ പാണ്ഡുപുത്രന്‍ ചോദ്യങ്ങളും ചോദിക്കും. ഭഗവാന്റെ കാവ്യാത്മകമായ മറുപടി കേഴ്വിക്കാരെ ആനന്ദഭരിതരാക്കും.
ഇന്ദ്രിയമനോബുദ്ധികളെ ആത്മജ്ഞാനം കൊണ്ട് നിയന്ത്രിക്കുക. കണ്ടെത്താനും പിടികൂടാനും പ്രയാസമുള്ളവയാണ് അനാശാസ്യ വികാരങ്ങളാകുന്ന ശത്രുക്കള്‍. അവയെ ജയിക്കുന്നതിന് കൂടുതല്‍ ശ്രേഷ്ഠമായതിനെ ആശ്രയിക്കയേ നിര്‍വാഹമുള്ളൂ.
ആനന്ദമാണ് ആത്മാവിന്റെ സഹജസ്വരൂപം. ആത്മഭാവം പ്രകാശിച്ചുകിട്ടിയാല്‍ പിന്നെ ആത്മാവില്‍നിന്ന് അന്യമായി ഒരു പ്രിയവിഷയം ഉണ്ടാകാനിടയില്ല. അങ്ങനെ ആത്മജ്ഞാനംതന്നെ വിഷയനിവൃത്തിക്ക് വഴിയൊരുക്കുന്നു.
അറുകൊലയ്ക്ക് പ്രേരണ നല്‍കുന്ന സംഹിതയാണ് ഗീത എന്ന പരാതി ഒരര്‍ഥത്തില്‍ ശരിയാണ്. ഇന്നയിന്ന ശത്രുക്കളെ തിരഞ്ഞുപിടിച്ച് കൊല്ല് എന്ന് ഈ അധ്യായത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷേ, ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്ന ശത്രുക്കള്‍ സ്വന്തം മനസ്സിലെ ആര്‍ത്തിയുടെയും ക്രോധത്തിന്റെയും വിഷങ്ങളാണ്, രക്തവും മാംസവുമുള്ള പടയാളികളല്ല. ഏതു തരം ജയത്തിനായാണ് മഹാഭാരതയുദ്ധം വ്യാസര്‍ ചിത്രീകരിച്ചതെന്നും ഗീതയുടെ ലക്ഷ്യമെന്തെന്നും ഈ ഒരു ഭാഗംകൊണ്ടുതന്നെ സംശയരഹിതമായി വെളിവാകുന്നു.
ഭഗവാനും അര്‍ജ്ജുനനും തമ്മിലുള്ള മധുരതരമായ സംഭാഷണം കേട്ട് ആസ്വദിക്കുക.
ഇതി കര്‍മയോഗോ നാമ തൃദീയോശദ്ധ്യായഃ
കര്‍മയോഗമെന്ന മൂന്നാമധ്യായം അവസാനിച്ചു.
(തുടരും.....)
ഭഗവാനും അര്‍ജ്ജുനനും തമ്മിലുള്ള മധുരതരമായ സംഭാഷണം കേട്ട് ആസ്വദിക്കുക.
ഇതി കര്‍മയോഗോ നാമ തൃദീയോശദ്ധ്യായഃ
കര്‍മയോഗമെന്ന മൂന്നാമധ്യായം അവസാനിച്ചു.
(തുടരും.....)
No comments:
Post a Comment