ഉപനിഷത്ത് പഠനം, തൊണ്ണൂറ്റിഒമ്പതാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനഞ്ച്
``ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്‌ടയേ.``
ഹിരണ്മയേന=സ്വര്‍ണനിര്‍മിതമെന്ന പോലെ തിളങ്ങുന്ന; പാത്രേണ=പാത്രംപോലെയുള്ള മൂടികൊണ്ട്; സത്യസ്യ=സൂര്യമണ്‌ഡലത്തില്‍ സ്ഥിതിചെയ്യുന്ന ബോധവസ്‌തുവിന്റെ; മുഖം=യഥാര്‍ഥരൂപം; അപിഹിതം=മൂടപ്പെട്ടുപോയിരിക്കുന്നു; പൂഷന്‍=ജഗത്തിനെ പോഷിപ്പിച്ചു നില്‍ക്കുന്ന അല്ലയോ സൂര്യഭഗവന്‍; ത്വം=അങ്ങ്; സത്യധര്‍മായദൃഷ്‌ടയേ= സത്യദര്‍ശനം ജീവിതലക്ഷ്യമാക്കിയിട്ടുള്ള എനിക്കു കാണാനായി; അപാവൃണു=ആ മൂടുപടം ഒന്നു മാറ്റൂ.
ഈശാവാസ്യ ഉപനിഷത്ത് പഠിക്കുന്ന സമയത്ത് നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഏകദേശരൂപം മനസ്സിലാകും. ഉപനിഷത്ത് കാലത്ത്, കാലഗണന ചെയ്യുകയാണെങ്കില്‍, കാലഘട്ടം പറയുകയാണെങ്കില്‍, ഔപനിഷദ്‌കാലം എന്ന് പറയും ഒന്ന്. രണ്ടാമത്തേത് ഇതിഹാസം. പിന്നെ പൗരാണികം. കാലാന്തരത്തില്‍ വന്നിട്ടുള്ള ഓരോരോ മാറ്റങ്ങളുണ്ട്. ശിഷ്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, ഗുരുക്കന്മാര്‍ ഇവരെല്ലാം തന്നെ ഈശ്വരനെ പ്രത്യക്ഷമായി ഉപാസിച്ചിരുന്നത് സൂര്യനെയാണ്. ഇന്നും സൂര്യോപാസകന്മാരുണ്ട്. സൂര്യയോഗികളുമുണ്ട്. സൂര്യനെ പ്രത്യക്ഷനായ ഈശ്വരനായി ഉപാസന ചെയ്‌തിരുന്നു വളരെ പണ്ട് കാലത്ത്. വൈദിക കാലത്ത്. അഗ്നിയും പ്രത്യക്ഷനായ ഈശ്വരനാണ്. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കുന്ന ഋഗ്വേദം. അതിലെ പ്രഥമസൂക്തം ആരംഭിക്കുന്നത് തന്നെ `ഓം അഗ്നിമീളേ പുരോഹിതം' എന്നുപറഞ്ഞുകൊണ്ടാണ്. അഗ്നിയെക്കുറിച്ച് ഇതില്‍ വിസ്‌തരിക്കുന്നുണ്ട്. ഗ്യാസ്‌ലൈറ്റ് കത്തിക്കുമ്പോഴും സിഗരറ്റ് കത്തിക്കുമ്പോഴും ഇതിനെ ചൊല്ലാം `അഗ്നേ നയ' എന്ന്. അഗ്നി കൊണ്ടുനടക്കുന്നവരെ അഗ്നിഹോത്രികള്‍ എന്നാണ് പറയുന്നത്. അവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട്. തീപ്പെട്ടികൊണ്ടുനടക്കുന്നവര്‍. അഗ്നിയെ വഹിക്കുന്നവര്‍.
വൈദികകാലത്ത് സൂര്യനായിരുന്നു പ്രത്യക്ഷനായ നാരായണന്‍. സൂര്യോപാസന ചെയ്‌തവരായിരുന്നു പണ്ടുള്ളവര്‍. സൂര്യനോടാണ് അവരെല്ലാം പറഞ്ഞിരുന്നത്. ഈ മന്ത്രവും സൂര്യനോടാണ് ഉപനിഷത് വിദ്യാര്‍ത്ഥി പറയുന്നത്. ഭഗവദ്‌ഗീതയില്‍തന്നെ ഭഗവാന്‍ പറയുന്നുണ്ട്. ``ഇമം വിവസ്വതേ യോഗം പ്രോക്താവാനഹമവ്യയം വിവസ്വാന്‍ മനവേ പ്രാഹ മനുരിക്ഷ്വാകവേ�ബ്രവീത്. ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ സ കാലേനഹ മഹതാ യോഗോ നഷ്‌ടഃ പരംതപ'' എന്ന്. ഭഗവാന്‍ എല്ലാ രഹസ്യവും ഉപദേശിച്ചുകൊടുത്തത് സൂര്യനാണ്. സൂര്യന്‍ മനുവിന് ഉപദേശിച്ചു. മനു ഇക്ഷ്വാകുവിന് ഉപദേശിച്ചു. ഇങ്ങനെ ``ഏവം പരമ്പരാ പ്രാപ്‌തം`` ഇപ്രകാരം പാരമ്പര്യത്തിലൂടെ പ്രാപ്‌തമായിട്ടുള്ള അറിവാകുന്ന ഈ യോഗം നിന്റെ സമയത്ത് അര്‍ജ്ജുനാ, ``യോഗോ നഷ്‌ടഃ പരംതപ`` നിന്നില്‍ ഞാനിത് നഷ്‌ടമായത് കാണുന്നു എന്ന് ഭഗവാന്‍ പറയുന്നു. ഇതിന്റെയൊരു നഷ്‌ടം വരുന്ന സമയത്ത് ഇതിനെ തിരിച്ചെടുക്കുന്ന ഒരു പ്രക്രിയയുണ്ട്. അതാണ് ധ്യാനം. അതെവിടെനിന്ന് തുടങ്ങണം? സൂര്യനില്‍ നിന്ന്. ഇതില്‍ നിന്ന് തുടങ്ങുക എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമാണ്.

(തുടരും...)
No comments:
Post a Comment