Tuesday, 23 December 2014

നാരദഭക്തിസൂത്രം Day 50 അമ്പതാം ദിവസം

നാരദഭക്തിസൂത്രം Day 50 അമ്പതാം ദിവസം
40. "ലഭ്യതേ�പി തത്‌കൃപയൈവ"
എന്നിരുന്നാലും ഭഗവത്‌കൃപകൊണ്ടു മാത്രമേ മഹാത്മാക്കളുടെ സത്സംഗം ലഭിക്കുകയുള്ളു.
ഈ മഹത്സംഗം ലഭിക്കുന്നത്‌ ഭഗവാന്റെ കൃപകൊണ്ടാണെന്ന്‌ പറയുന്നു. 
നാരദഭക്തിസൂത്രം പറയാനും കേള്‍ക്കാനും ഇടവന്നത്‌ ഭഗവാന്റെ അനുഗ്രഹമാണ്‌. 
ചിന്മയാനന്ദ സ്വാമിജി ജീവിച്ചിരുന്ന കാലഘട്ടം,
സംന്യാസത്തിനുമുമ്പ്‌ സ്വാമിജിയുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരുന്നു. 
അദ്ദേഹം ഋഷിമാരെ നോക്കിക്കണ്ടത്‌, 
അദ്ദേഹത്തിന്‌ ഇവരോടൊക്കെ ഒട്ടും മതിപ്പുണ്ടായിരുന്നില്ല. 
അങ്ങനെ തികഞ്ഞ ഒരു വിപ്ലവാത്മകമായിട്ടുള്ള യുക്തിഭദ്രമായിട്ടുള്ള ഒരു ചിന്തയായിരുന്നു ബാലകൃഷ്‌ണമേനോന്റേത്‌ (അതായിരിന്നു പൂര്‍വ്വാശ്രമത്‌#ിലെ പേര്‌). ഭാരതീയ ശാസ്‌ത്രങ്ങളെ ആഴത്തില്‍ പഠിച്ച സമയത്ത്‌, ഋഷികേശില്‍ പോയി ശിവാനന്ദസ്വാമികളുടെ അടുത്തു നിന്നു ശാസ്‌ത്രം പഠിക്കാനുള്ള ഒരു തുടക്കം കുറിക്കുമ്പോള്‍ അല്ലെങ്കില്‍ സംന്യാസത്തിനൊക്കെ ശേഷം. തപോവന സ്വാമികളില്‍ നിന്നൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു വന്നിട്ട്‌, ഇങ്ങനെ ഈ പഠിപ്പിക്കുന്ന പദ്ധതികളും കാര്യങ്ങളുമൊക്കെ ഇങ്ങനെ രൂപം കൊടുത്ത്‌ വരുമ്പോള്‍ നമുക്കുമില്ലേ ആ കര്‍മ്മത്തിന്റെ ഫലം. 
നിഷേധിക്കാന്‍ പറ്റുമോ നമുക്ക്‌.?
എങ്ങനെയാണ്‌ മഹാത്മാക്കളുടെ കര്‍മ്മത്തിന്റെ ഫലം നമ്മളനുഭവമാക്കുന്നത്‌ എന്നു പറയുകയാണ്‌. 
ശങ്കരാചാര്യ സ്വാമികള്‌ തത്വബോധത്തില്‌ അത്‌ പറയുന്നുണ്ട്‌. അവരെ ദ്വേഷിക്കുന്നവര്‍ക്ക്‌ അവരെ പൂജിക്കുന്നവര്‍ക്ക്‌ എങ്ങനെയാണ്‌ അവരുടെ കര്‍മ്മത്തിന്റെ ഫലം വരുന്നത്‌. ഇങ്ങനെ വേണം നമ്മള്‌ കര്‍മ്മഫലത്തെ എണ്ണാന്‍,
ഇവിടെ ഈ നാരദഭക്തി സൂത്രം നമ്മള്‌ വിചാരം ചെയ്യുന്ന സമയത്ത്‌, അതിന്റെ വക്താവും അതിന്റെ ശ്രോതാവും ഒരുപോലെ ഭഗവാന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ്‌ നമുക്ക്‌ പറയാനും നിങ്ങള്‍ക്കു കേള്‍ക്കാനും സാധിച്ചത്‌. 
ഈ പറയലും കേള്‍ക്കലും ഒരുമിച്ചുള്ള മനനമാണ്‌. 
നമ്മുടെ രീതിയില്‌ ഗുരുവും ശിഷ്യനും രണ്ടായിട്ടല്ല. 
"സഹനാവവതു സഹനൗ ഭുനക്തു "- ഒരുമിച്ച്‌ ഉള്‍ക്കൊള്ളുന്നു. നമ്മുടെയിടയില്‌ വിദ്വേഷങ്ങളില്ല. 
അത്‌ ഭഗവതനുഗ്രഹമാണ്‌. 
അതുകൊണ്ട്‌ 
"ലഭ്യതേ അപിതത്‌ കൃപയാ ഏവ."
ലഭിക്കുന്നത്‌ ഭഗവാന്റെ കൃപ...........
(തുടരും...)

No comments:

Post a Comment