നാരദഭക്തിസൂത്രം Day 45 നാല്‍പ്പത്തിഅഞ്ചാം ദിവസം
ശങ്കരാചാര്യ സ്വാമികള് വീടു വിട്ടു ഇറങ്ങുന്നതിനുമുമ്പായിട്ട് അമ്മയുമായിട്ട് ഒരു കരാറുണ്ട്. ഒരേ ഒരു കരാറെയുള്ളു. അമ്മയ്‌ക്ക് ശങ്കരനെ കാണണം എന്നു തോന്നുന്ന സമയത്ത്, അമ്മ സങ്കല്‌പിച്ചാല്‍ മതി ശങ്കരനെത്തും. അത്തരത്തിലൊരു ബന്ധമുണ്ടല്ലോ. സെല്‍ഫോണ്‍ കൊണ്ടു നടക്കുന്നിടത്തൊക്കെ കവറേജ് ഉണ്ട്. ഇങ്ങനെ നമ്മുടെ കുട്ടികളുമായി നമുക്ക് ഒരു കവറേജ് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടോ.?
അപ്പോള്‍ ആദ്യം സംഭവിക്കേണ്ടത് നമ്മുടെ അച്ഛന്റെയും അമ്മയുടേയും അനുഗ്രഹം.
പറഞ്ഞത് ശരിയാണ്. പക്ഷേ സ്വാമിക്കറിയില്ല എന്റെ അച്ഛനേയും അമ്മയേയും.
ഭൂമിയിലിങ്ങനെ ആള്‍ക്കാരുണ്ടാവില്ല.
അതൊന്നുമൊരു വിഷയമേ അല്ല.
എന്റെ അച്ഛന്‍ അല്ലെങ്കില്‍ അമ്മ സന്തോഷത്തോടുകൂടി മോളേ അല്ലെങ്കില്‍ മോനേ എന്നു വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എനിക്കത് കിട്ടിയിട്ടില്ല.
അതിനിപ്പം എന്താ ചെയ്യുക.?
അങ്ങനെ അനുഭവമുള്ളവര് എത്രയോ ഉണ്ടാകാം. പക്ഷേ നമ്മള് അച്ഛന്‍ അമ്മ എന്ന നിലയില് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, സ്വത്ത് വകകളുടെ ഭാഗം ചെയ്യലോ അല്ലെങ്കില്‍ മറ്റുവല്ലതുമൊക്കെയാണെങ്കിലോ. അപ്പോഴും ഈ ബന്ധത്തിന് ഒരുലച്ചിലുണ്ട്. ഈ ഒരനുഗ്രഹം അവരില്‍ നിന്ന് നമ്മള് നേടേണ്ടതുണ്ട്. ഇത് ഒരു ഇടപാട് ഇല്ലാതെ സംഭവിക്കേണ്ട ഒന്നാണ്. പണ്ട് പത്തും പന്ത്രണ്ടും ഒക്കെ കുട്ടികളുള്ള അച്ഛനും അമ്മയുമൊക്കെയാണ്. അവര്‍ക്ക് എത്ര മക്കളുണ്ടെങ്കിലും എല്ലാറ്റിനോടും സ്‌നേഹമാണ്. അന്നൊക്കെ അമ്മയുടെ സാന്നിധ്യം അവര് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒന്നോ രണ്ടോ ആയപ്പോഴാണ് അമ്മയുടെ സാന്നിധ്യം പോലും കുട്ടികള്‍ക്കു കിട്ടുന്നില്ല. നമ്മുടെ തിരക്കിനിടയില് നമുക്ക് ഈ ഒരു അനുഗ്രഹം നഷ്‌ടപ്പെട്ടു പോകുന്നുണ്ട്. പ്രസവിച്ചു കഴിഞ്ഞാല്‍ അതിനെ നോക്കാന്‍ ഒരാള് ഇതിനെ നോക്കാന്‍ വേറൊരാള്. അതൊക്കെ കഴിഞ്ഞ് ഇതിന് ജോലിക്കു പോകണം അത് അങ്ങോട്ടു പോയി പിന്നെ ഇതിന്റെ അമ്മൂമ്മ നോക്കും. ഈ അമ്മൂമ്മക്കാണെങ്കില്‍ ടി.വി കാണണം. അപ്പോള്‍ എവിടെയൊക്കെയോ നഷ്‌ടപ്പെട്ടു പോകുന്നു എന്നു പറയുകയാണ്. ഇതൊക്കെ ആലോചനാമൃതമായിട്ടുളള കാര്യങ്ങളാണ്.
ആദ്യം തന്നെ അനുഗ്രഹം എന്നത് എനിക്കു കിട്ടേണ്ടത് വീട്ടില്‍ നിന്നാണ്. മാതാപിതാക്കളില്‍ നിന്നാണ്. ശരി ജനിക്കുമ്പോള്‍ തന്നെ, ഓര്‍മ്മയില്‍ തന്നെ എന്റെ അച്ഛനാര് അമ്മയാര് എന്നറിയാതെ വളരുന്ന കുട്ടികള്‍ ഉണ്ട്. അവര്‍ക്കുമുണ്ട് മാതൃസ്ഥാനത്തു നില്‍ക്കാന്‍ ആരെങ്കിലും. .......
(തുടരും...)

No comments:
Post a Comment