Friday, 22 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (27)

ഛാന്ദോഗ്യോപനിഷത്ത്‌ (27)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇരുപത്തിയേഴാം ദിവസം
ഉപനിഷത്തിലൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഓരോ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍, അയ്യായിരത്തിചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്താണത്രെ ഔപനിഷദ്‌ കാലഘട്ടം. ആ സമയത്ത്‌ പദാര്‍ത്ഥങ്ങളെ സൃഷ്‌ടിക്കാനുള്ള നമ്മുടെ കഴിവ്‌ ഇവിടെ ഈ നഖനികൃതന്തനേന എന്നുള്ള ഉദാഹരണത്തില്‍ നിന്നൊക്കെ മനസ്സിലാക്കാം. ഗവേഷണം നടത്തണമെന്നൊന്നുമില്ല. ഭൗതികപദാര്‍ത്ഥങ്ങളെ, ഈ സാമഗ്രികളെ അവര്‍ ഉപയോഗിച്ചിരുന്നുവെന്നും അതിന്റെ അനന്തമായ സാധ്യതകളെയൊക്കെ ആവിഷ്‌കരിക്കുന്നതില്‍ മിടുക്കന്മാരായിരുന്നു അവര്‍ എന്നും അറിയാന്‍ കഴിയും. ``ഓ നെയില്‍കട്ടര്‍ അന്നേ ഉണ്ടല്ലേ. ഞാന്‍ വിചാരിച്ചു ചൈനേന്നാണിതിങ്ങനെ വന്നുകൊണ്ടിരിക്കുന്നത്‌'' എന്നാണ്‌ നാം പറയുക. ആരംഭം നമ്മുടെ ഈ കുട്ടിയെ പഠിപ്പിച്ചുകൊടുക്കുകയാണ്‌. എവിടെ നിന്നാണ്‌ 
തുടങ്ങുന്നതെന്നു നോക്കൂ. ആദ്യം ഉണ്ടായിരുന്നത്‌ അതാണ്‌. 
നമുക്കെല്ലായിടത്തും ആദ്യം ഞാനാണ്‌ വന്നത്‌ എന്നുപറയാനാണ്‌ ഉത്സാഹം. എവിടെയെങ്കിലും ക്യൂ നില്‌ക്കുന്ന സമയത്ത്‌, റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റിന്‌ ക്യൂ നില്‌ക്കുമ്പോള്‍, ആ സമയത്ത്‌ നമ്മുടെ മുമ്പില്‍ ഒരാള്‍ കയറിനിന്ന്‌ കഴിഞ്ഞാല്‍ നാം പറയില്ലേ ``ഏയ്‌ മിസ്റ്റര്‍ ഞാനാണ്‌ ഇവിടെ ആദ്യം വന്നത്‌. പിറകില്‍ നില്‍ക്ക്‌'' എന്ന്‌. സിനിമാശാലയിലൊക്കെ പോലീസ്‌ നില്‌ക്കുന്നത്‌ വരി ശരിയാക്കാനാണ്‌. 
ലിക്വര്‍ ഷോപ്പില്‍ ക്യൂ ഉണ്ട്‌. ഓരോ മാസത്തിലെ ഒന്നാം തീയ്യതിയും ഷോപ്പ്‌ തുറക്കാന്‍ പാടില്ല. അപ്പോള്‍ ഒക്‌ടോബര്‍ ഒന്നാം തീയ്യതി ഉണ്ടാവില്ല. ഒക്‌ടോബര്‍ രണ്ടാം തീയ്യതിയും ഉണ്ടാവില്ല. അത്‌ വല്ലാത്തൊരു പ്രശ്‌നമാണ്‌. അപ്പോള്‍ അതിന്റെ തലേന്നുള്ള ക്യൂ വളരെ വലുതാണ്‌. നിങ്ങള്‍ വേണമെങ്കില്‍ നോക്കിക്കോളൂ. രാവിലെ തുടങ്ങും അത്‌. ഒരിക്കല്‍ ആ ക്യൂവില്‍നിന്ന്‌ ഒരാള്‍ മുന്നിലേക്ക്‌ പോകുമ്പോള്‍ അയാളെ എല്ലാവരും കൂടെ ശരിയാക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു. ``ഇതാണ്‌ ഭാവം എങ്കില്‍ ഞാനിന്ന്‌ കടതുറക്കുന്നില്ല'' എന്ന്‌. കട തുറക്കാന്‍ വന്ന ആളായിരുന്നു. അയാളെയാണിങ്ങനെ ലെവലാക്കിയത്‌. ഒരാളേയും അവര്‍ മുന്നിലേക്ക്‌ കടത്തിവിട്ടില്ല.
(തുടരും....)

No comments:

Post a Comment